മുംബൈ: അഭിനവ് കോഹ്‌ലി തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരിയുടെ മകള്‍ പാലക് തിവാരി.
മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്‌ലിക്കെതിരെ ശ്വേത പരാതി നല്‍കിയത്.
സ്ഥിരം മദ്യപാനിയായ അഭിനവ് ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമായിരുന്നു പരാതി.
എന്നാല്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പാലക്കിപ്പോള്‍.
തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പാലക് സംഭവങ്ങള്‍ക്ക് വ്യക്തത നല്‍കിയിരിക്കുന്നത്. താന്‍ മാത്രമാണ് ഗാര്‍ഹിക പീഡനത്തിന് ഇരയായിരിക്കുന്നതെന്നും ഒരിക്കല്‍ പോലും അമ്മയെ അഭിനവ് ഉപദ്രവിച്ചിട്ടില്ലെന്നും പാലക് പറയുന്നു.
മാത്രമല്ല, അഭിനവ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ അനുചിതമായി സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും പാലക് പറയുന്നു.
2017 മുതല്‍ മോഡലി൦ഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലക്കിനെ മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ അഭിനവ് അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണെന്നാണ് ശ്വേത പരാതിയില്‍ പറഞ്ഞിരുന്നത്.
ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേതയ്ക്കൊപ്പം മകളും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി.
1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. 2013ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.