ഗുവാഹത്തി: അസമിലെ (Assam) കരിംഗഞ്ച് ജില്ലയിൽ തീർഥാടകർ (Pilgrims) സഞ്ചരിച്ച ഓട്ടോറിക്ഷ സിമന്റ് ട്രക്കുമായി (Auto Rickshaw collides with Truck) കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ഓട്ടോയാത്രക്കാരായ 10 പേരാണ് മരിച്ചത്. ഛാഠ് പൂജ കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
9 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ട്രക്ക് ഡ്രൈവർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Also Read: Viral Video: നിയന്ത്രണംവിട്ട ബൈക്ക് തുണിക്കടയിലേക്ക്, സാരി വാങ്ങാൻ വന്നതാകുമെന്ന് കമന്റുകൾ - വീഡിയോ
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അസം വനം-എക്‌സൈസ് മന്ത്രി പരിമൾ ശുക്ലബൈദ്യ ട്വീറ്റ് ചെയ്തു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന് കാരണമായ ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈവേ ഉപരോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...