Viral Video: നിയന്ത്രണംവിട്ട ബൈക്ക് തുണിക്കടയിലേക്ക്, സാരി വാങ്ങാൻ വന്നതാകുമെന്ന് കമന്റുകൾ - വീഡിയോ

 കടയിലെ ജീവനക്കാരും വാഹനം ഒടിച്ചയാളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 06:49 PM IST
  • തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത്.
  • സംഭവസമയം തുണിക്കടയിൽ നാല് പേർ ഉണ്ടായിരുന്നു.
  • കടയ്ക്കുള്ളില്‍ സംസാരിച്ചുനിന്ന ഇവർക്കിടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്.
Viral Video: നിയന്ത്രണംവിട്ട ബൈക്ക് തുണിക്കടയിലേക്ക്, സാരി വാങ്ങാൻ വന്നതാകുമെന്ന് കമന്റുകൾ - വീഡിയോ

Hyderabad: നിയന്ത്രണംവിട്ട ബൈക്ക് (Speeding Bike) തുണിക്കടയിലേക്ക് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. തെലങ്കാനയിലെ (Telangana) ഖമ്മം ജില്ലയിലാണ് സംഭവം. കടയിൽ സ്ഥാപിച്ചിരുന്ന CCTV ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത്. സംഭവസമയം തുണിക്കടയിൽ നാല് പേർ ഉണ്ടായിരുന്നു. കടയ്ക്കുള്ളില്‍ സംസാരിച്ചുനിന്ന ഇവർക്കിടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. എന്നാല്‍ ഇവര്‍ക്കൊന്നും പരിക്ക് പറ്റിയില്ല. കടയിലെ ജീവനക്കാരും വാഹനം ഒടിച്ചയാളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചയാള്‍ കടയുടെ കൗണ്ടറിനുള്ളിലേക്ക് തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. അപകടത്തിന് ശേഷം ഇയാള്‍ എഴുന്നേറ്റ് വരുന്ന ദൃശ്യവുമുണ്ട്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമാക്കിയത്. 

Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ

വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. കർവചൗതിന് സാരി ആവശ്യപ്പെട്ട ഭാര്യക്ക് അത് എത്രയും പെട്ടെന്ന് വാങ്ങിക്കൊടുക്കാൻ എത്തിയതാണ് എന്നുൾപ്പെടെയുള്ള കമന്റുകളാണ് വീഡിയോക്ക് ഉള്ളത്. അതേസമയം സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News