Andhra Pradesh Bus Accident : 13 പേർ മരണപ്പെട്ടു, 4 കുട്ടികൾക്ക് പരിക്കേറ്റു

തീർഥാടക സംഘം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. 4 കുട്ടികളെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 10:39 AM IST
  • തീർഥാടക സംഘം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു.
  • 4 കുട്ടികളെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു.
  • രക്ഷപ്പെടുത്തിയ കുട്ടികളുടെ ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്.
  • കർണൂലിലെ വെൽദുർത്തി മണ്ഡലിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് അപകടം ഉണ്ടായത്.
Andhra Pradesh Bus Accident : 13 പേർ മരണപ്പെട്ടു, 4 കുട്ടികൾക്ക് പരിക്കേറ്റു

Andhra Pradesh: തീർഥാടക സംഘം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. 4 കുട്ടികളെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു. അതിൽ 2 പേർ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വെളുപ്പിന് ആന്ധ്ര പ്രദേശിലെ (Andhra Pradesh) കർണൂലിലാണ് ബസ് അപകടത്തിൽപ്പെട്ടത്.

രക്ഷപ്പെടുത്തിയ കുട്ടികളുടെ ആധാർ കാർഡും (Aadhaar Card) ഫോൺ നമ്പറും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. കർണൂലിലെ (Kurnool)വെൽദുർത്തി മണ്ഡലിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട മിനി ബസിൽ 18 പേരാണ് ഉണ്ടായിരുന്നത്. വേഗത്തിലായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ALSO READ: Tamil Nadu: പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 11 പേർ മരണപ്പെട്ടു; 36 പേർക്ക് പരിക്ക്

"അപകടസമയത്ത് വാഹനത്തിൽ 18 പേരാണ് ഉണ്ടായിരുന്നത് പുലർച്ചെ നാലുമണിയോടെ കർണൂലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മഡാപുരത്തിനടുത്തുള്ള വെൽദുർത്തി മണ്ഡലിലാണ് അപകടം നടന്നതെന്ന്" കർണൂൽ പൊലീസ് മേധാവി (Police) K ഫാകിരപ്പ പറഞ്ഞു.

"തീർഥടക സംഘം ചിറ്റൂർ (Chittoor) ജില്ലയിലെ മദനപ്പള്ളിയിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നുവെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ വൻ തോതിൽ തകർന്ന വാഹനത്തിൽ നിന്ന് യന്ത്രങ്ങൾ ഉപയോഗിച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്.

ALSO READ: IOCL Recruitment 2021: അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 505 ഒഴിവുകളാണ് ഉള്ളത്

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി (Chief Minister)YS ജഗൻ മോഹൻ റെഡ്‌ഡി സംഭവത്തിൽ അനുശോചനം അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരന്തനിവാരണ പ്രവർത്തങ്ങൾക്കും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങി പോയിരുന്നോവെന്ന് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി വരികയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News