അഞ്ചു വര്‍ഷത്തില്‍ ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലുമുണ്ടോ?

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനായ വീര്‍ സവർക്കറുടെ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ബോളിവുഡ് താരം ജൂഹി ചൗള തന്‍റെ അഭിപ്രായവുമായി രംഗത്തെത്തിയത്.  

Last Updated : Jan 10, 2020, 01:03 PM IST
  • പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള ബിജെപിയുടെ ബോധവല്‍ക്കരണ ചടങ്ങില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ബോളിവുഡ് താരം.
  • മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനായ വീര്‍ സവർക്കറുടെ സ്മാരകത്തിൽ നടന്ന ചടങ്ങിലാണ് ജൂഹി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
  • അഞ്ച് വർഷമായി ഒരിക്കൽ പോലും അവധിയെടുക്കാതെ ജോലിചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്നും അങ്ങനെയുള്ള ഒരാള്‍ മാത്രമേയുള്ളൂവെന്നും അത് മോദിയാണെന്നും അവര്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തില്‍ ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലുമുണ്ടോ?

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള ബിജെപിയുടെ ബോധവല്‍ക്കരണ ചടങ്ങില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ബോളിവുഡ് താരം രംഗത്ത്. 

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനായ വീര്‍ സവർക്കറുടെ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ബോളിവുഡ് താരം ജൂഹി ചൗള തന്‍റെ അഭിപ്രായവുമായി രംഗത്തെത്തിയത്.

രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന്‍ പറഞ്ഞ ജൂഹി ഞാൻ ഇവിടെ സംസാരിക്കുന്നത് രാഷ്ട്രീയത്തെ അല്ലെങ്കില്‍ രാഷ്ട്രീയ പാർട്ടിയെ കുറിച്ചല്ല മറിച്ച് മോദിയെന്ന വ്യക്തിയെക്കുറിച്ചാണെന്നും പറഞ്ഞു.

രാജ്യത്തിന്‍റെ ഐക്യത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ ജൂഹി രാജ്യത്തിന്‍റെ ഐക്യം ഭരണകൂടത്തിന്‍റെ മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്തം കൂടിയാണെന്നും പറഞ്ഞു.  

ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ കഴിഞ്ഞ അഞ്ച് വർഷമായി ഒരിക്കൽ പോലും അവധിയെടുക്കാതെ ജോലിചെയ്യുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ എന്ന് ജനക്കൂട്ടത്തോട് ചോദിച്ച ജൂഹി അങ്ങനെയുള്ള ഒരാള്‍ മാത്രമേയുള്ളൂവെന്നും അത് നമ്മുടെ പ്രധാനമന്ത്രിയാണെന്നും പറഞ്ഞു.

രാജ്യത്തോടുള്ള അദ്ദേഹത്തിന്‍റെ സേവനമാണ് അതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നൽകണമെന്നും അവിടെ കൂടിയിരുന്ന ജനങ്ങളോട് ജൂഹി ചൗള അഭ്യര്‍ത്ഥിച്ചു.

Trending News