ജമ്മുകാശ്മിർ: ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ചരിത്രം സൃഷ്ടിച്ച് രണ്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് 25 ന് ജമ്മുകാശ്മീരിൽ നിന്നുള്ള ഒരാൾ ചന്ദ്രനിൽ സ്ഥലം വാങ്ങി. ചന്ദ്രനിൽ ഭൂമി സ്വന്തമാക്കുന്നത് ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ പ്രതീകമായിരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കയുള്ള ആളുകൾക്ക് കൂടുതൽ പണം ചെലവഴിക്കാതെ അതിനെക്കുറിച്ച് സുഖമായി പഠിക്കാനുള്ള ഒരു മാർഗമാണ് ഇതെന്നും താൻ വിശ്വസിക്കുന്നതായി ബിസിനസുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് കുമാർ (49) പറഞ്ഞു.
ALSO READ: ഇന്ത്യൻ റെയിൽവേയുടെ ദിവ്യ കർണാടക ടൂർ! 6 ദിവസത്തിനുള്ളിൽ ഇത്രയും ക്ഷേത്രങ്ങൾ സന്ദർശിക്കാം
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ലൂണ എർത്ത്സ് മൂൺ, ട്രാക്റ്റ് 55-പാർസൽ 10772, ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇദ്ദേഹം സ്ഥലം വാങ്ങിയത്. "ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നാണ് താൻ ഭൂമി വാങ്ങിയത്. ചന്ദ്രനിൽ ഇടം പിടിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ അതിനപ്പുറത്ത് എന്താണ് ഉള്ളതെന്ന് കാണാനുള്ള നമ്മുടെ അന്വേഷണത്തിന്റെ പ്രതിഫലനമാണ്. അത് നമ്മുടെ ഉള്ളിലെ ആഴത്തിലുള്ള അന്വേഷണത്തിന്റെ പ്രതിഫലനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കൻ ഐക്യനാടുകളിലെ ഏകദേശം 675 സെലിബ്രിറ്റികൾക്കും മൂന്ന് മുൻ പ്രസിഡന്റുമാർക്കും ബഹിരാകാശത്ത് ഭൂമിയുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...