Agnipath Scheme Protest: അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ ബീഹാറില്‍ കടുത്ത പ്രതിഷേധം, നവാഡയിൽ ബിജെപി ഓഫീസ് കത്തിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 03:47 PM IST
  • കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ പ്രതിഷേധം ശക്തവുകയാണ്.
  • സംസ്ഥാനത്ത ഉദ്യോഗാർത്ഥികൾ രാവിലെ മുതൽ തെരുവിലിറങ്ങിയിരിയ്ക്കുകയാണ്.
Agnipath Scheme Protest: അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ ബീഹാറില്‍ കടുത്ത പ്രതിഷേധം, നവാഡയിൽ ബിജെപി ഓഫീസ് കത്തിച്ചു

Agnipath Scheme Protest:   അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ പ്രതിഷേധം ശക്തവുകയാണ്. സംസ്ഥാനത്ത  ഉദ്യോഗാർത്ഥികൾ രാവിലെ മുതൽ തെരുവിലിറങ്ങിയിരിയ്ക്കുകയാണ്. 

സേനയുടെ പുതിയ റിക്രൂട്ട്‌ മെന്റ്  നടപടിക്കെതിരെ രോഷാകുലരായ ഉദ്യോഗാർത്ഥികൾ പല ജില്ലകളിലും പ്രതിഷേധം തുടരുകയാണ്. പലയിടത്തും പോലീസും ഉദ്യോഗാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. സംസ്ഥാനത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ  സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ബിഹാറിൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന നിരവധി വിദ്യാർഥികൾ സർക്കാരിൻ്റെ  ഈ തീരുമാനത്തിൽ രോഷാകുലരാണ്. തെരുവുകളിലും സോഷ്യൽ മീഡിയകളിലും രോഷം പ്രകടമാണ്.

Also Read:  Big Breaking...!! ഒന്നര വര്‍ഷം 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി...!! നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

അരഹയിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷണ് ആക്രമിച്ചു. ബുക്കിംഗ് ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചു തകർത്തു, വാരിസ്ലിഗഞ്ച് എംഎൽഎ അരുണാ ദേവിയുടെ കാർ ആക്രമിക്കപ്പെട്ടു. കാറിലുണ്ടായിരുന്ന എംഎൽഎ കഷ്ടിച്ച് രക്ഷപ്പെട്ടു. ജീവൻ രക്ഷിക്കാൻ അവർ കാറിൽനിന്നും ഇറങ്ങിയോടി എന്നാണ് റിപ്പോർട്ട്.

Also Read:  Agnipath Recruitment 2022: സൈന്യത്തില്‍ ചേരാന്‍ സൂപ്പര്‍ അവസരം, അഗ്നിപഥിന് അംഗീകാരം നൽകി കാബിനറ്റ് കമ്മിറ്റി

ഛപ്രയിലും കൈമൂറിലും ഉദ്യോഗാർത്ഥികൾ പാസഞ്ചർ ട്രെയിന് തീയിട്ടു. ഛപ്ര ജംഗ്ഷനിൽ 12 ട്രെയിനുകൾക്ക് കേടുപാടുകൾ വരുത്തുകയും  3 ട്രെയിനുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.  സ്‌റ്റേഷനിലുടനീളം സംഘർഷാന്തരീക്ഷം തുടരുകയാണ്.  നിരവധി സ്ഥലങ്ങളിൽ  അക്രമികളെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.
 
സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തുലാസിലാക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ  കൈക്കൊണ്ടിരിയ്ക്കുന്നത് എന്നാണ് യുവാക്കൾ പറയുന്നത്.  അതിനാൽ സൈന്യത്തെ പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള ഈ തീരുമാനം  തീർത്തും തെറ്റാണെന്നും കേന്ദ്ര സർക്കാർ  ഈ പദ്ധതി പിൻവലിക്കണമെന്നും  യുവാക്കൾ  ആവശ്യപ്പെടുന്നു. 

കഴിഞ്ഞ 14 നനാണ് ഒന്നര വര്‍ഷംകൊണ്ട്  10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഈ പ്രഖ്യാപനത്തിൽ സന്തോഷിച്ച യുവജനങ്ങൾക്ക്  പ്രതിരോധ  മന്ത്രി രാജ് നാഥ് സിംഗ്  പദ്ധതിയെപ്പറ്റി വിശദീകരിച്ചപ്പോൾ നിരാശയായിരുന്നു ഫലം. 

ജനസേവകരായ എംഎൽഎമാരുടെയും എംപിമാരുടെയും ആജീവനാന്ത പെൻഷൻ നിർത്തലാക്കണമെന്നും   യുവജനങ്ങൾ ആവശ്യപ്പെടുന്നു.  തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരത്തിലുള്ള വിദ്യാർഥികൾ  പറയുന്നത്.  ശാരീരികക്ഷമതയുണ്ടായിട്ടും രണ്ട് വർഷമായി തങ്ങളെ സൈന്യം റിക്രൂട്ട് ചെയ്യാത്തതിൽ നിരാശയുണ്ടെന്നും പ്രതിഷേധിക്കുന്ന യുവാക്കൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News