അഗസ്റ്റവെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ നിര്‍ണായക വഴിത്തിരിവ്.കേസില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് എന്ഫോഴ്സ്മെന്‍റ് ഡയറക്ക്ട്ടറിയേറ്റ് വെളിപ്പെടുത്തി.
ഒരു പ്രമുഖ ഹിന്ദി ന്യൂസ് ചാനലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയോടൊപ്പം ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നു കണ്ടെത്തിയ എന്ഫോഴ്സ്മെന്‍റ് ഡയറക്ക്ട്ടറിയേറ്റ് അധൃകൃതര്‍,ഈ യാത്ര സ്പോണ്സര്‍ ചെയ്തത് അഗസ്റ്റവെസ്റ്റ് ലാന്‍ഡ് കമ്പനിയാണെന്നാണ് വാദിക്കുന്നത്.വണ്‍ ഇന്ത്യ ന്യൂസ് പോര്‍ട്ടല്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്.
ഈ മാധ്യമ പ്രവര്‍ത്തകനും കുടുംബത്തിനും മാത്രമായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനി 28 ലക്ഷത്തോളം രൂപ ചിലവിട്ടുവെന്ന്‍ എന്ഫോഴ്സ്മെന്‍റ്അധൃകൃതര്‍ ആരോപിക്കുന്നുവെന്നും വണ്‍ ഇന്ത്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാധ്യമ പ്രവര്‍ത്തകനും അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കമ്പനിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നുവെന്നത് കൂടുതല്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട് എന്നാണ് എന്ഫോഴ്സ്മെന്‍റ് അധൃകൃതരുടെ വിലയിരുത്തല്‍.