സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു.  

Last Updated : Jul 19, 2019, 01:36 PM IST
സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശ്‌: മിര്‍സാപൂരിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസ് പ്രിയങ്കയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു. എന്നാല്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്കയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. 

Trending News