ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്.

Last Updated : Aug 10, 2019, 05:28 PM IST
ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ശ്രീനഗര്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്.

തന്‍റെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ സ്ഥാനീയ നിവസികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാനുമാണ്‌ അദ്ദേഹം പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഈദ് അടുത്തിരിക്കുന്ന അവസരത്തില്‍, അനന്ദ്നാഗിലെ മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും അവിടെയെത്തിച്ചേര്‍ന്നിരിക്കുന്ന ആളുകളുമായി സംഭാഷണം നടത്തി, അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അദ്ദേഹം സമയം കണ്ടെത്തി. 

പ്രദേശവാസികളോട് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ മൂലം‍, കശ്മീരിലെ ജനങ്ങള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. 

ജമ്മു-കശ്മീരിലെ ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ എല്ലാവിധ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുണ്ട്.

അതേസമയം, ജമ്മു-കശ്മീരിൽ സ്ഥിതി ശാന്തമാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിർണായക നീക്കം നടന്നിട്ടും, പ്രതിഷേധ പ്രകടനങ്ങളൊന്നും സംസ്ഥാനത്ത് നടന്നതായി റിപ്പോര്‍ട്ടില്ല. 

''സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾക്കും ക്ഷാമമില്ല. അടുത്ത 3 മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കൾ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, മട്ടൺ, മുട്ട എന്നീ ഭക്ഷ്യവസ്തുക്കൾക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ട്'', പ്ലാനിംഗ് കമ്മീഷൻ അറിയിച്ചു.  

 

 

Trending News