MSCB Scam: പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കുന്ന 'വാഷിംഗ് മെഷീൻ' എന്ന് പരിഹസിക്കുന്ന സമയത്ത് മറ്റൊരു ക്ലീന്‍ ചിറ്റ് കൂടി...
എംഎസ്‌സിബി കേസിൽ അജിത് പവാറിന്‍റെ ഭാര്യ സുനേത്രയ്ക്കാണ് ഇപ്പോള്‍ ക്ലീൻ ചിറ്റ് ലഭിച്ചിരിയ്ക്കുന്നത്.
25,000 കോടി രൂപയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഴിമതിയാണ് സുനേത്രയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍, കേസില്‍ നിന്നും ഇപ്പോള്‍ അജിത് പവാറിന്‍റെ ഭാര്യ സുനേത്രയെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് സുനേത്രയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിയത്.
Also Read: Online Scam: സ്റ്റോക്ക് മാർക്കറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാനായി വാട്ട്‌സ്ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്തു, നഷ്ടപ്പെട്ടത് 5.2 കോടി രൂപ!!
കേസിൽ ക്രിമിനൽ കുറ്റമോ തെറ്റോ കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അതിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോൺ അംഗീകരിച്ചത് വഴിയോ ജരന്ദേശ്വർ ഷുഗർ മില്ലിന്‍റെ വിൽപനയുടെ ഫലമായോ പ്രസ്തുത ബാങ്കിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍ ഭരണകക്ഷിയായ എൻഡിഎയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി സുനേത്ര പവാറിനെ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. ബാരാമതി മണ്ഡലത്തില്‍ സിറ്റിംഗ് എംപിയും എൻസിപി മേധാവിയുമായ ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയ്‌ക്കെതിരെയാണ് സുനേത്ര പവാർ മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, പ്രതിപക്ഷ നേതാക്കൾ ബിജെപിയെ അഴിമതി മുക്തമാക്കുന്ന 'വാഷിംഗ് മെഷീൻ' എന്ന് വിളിച്ച് പരിഹസിക്കുന്ന സമയത്താണ് ഒരു അഴിമതി ആരോപണത്തിനും കൂടി ക്ലീന്‍ ചിറ്റ് നല്‍കുന്നത്. അഴിമതി ആരോപണം നേരിടുന്ന നേതാക്കള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി സഖ്യം ചേരുന്നതോടെ അന്വേഷണ ഏജൻസികൾ തങ്ങളുടെ അന്വേഷണത്തെ മന്ദഗതിയിലാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.