മകൻ അനുസരിക്കുന്നില്ല..!! Cadbury ചോക്ലേറ്റ് കമ്പനിയ്ക്കെതിരെ പരാതിയുമായി അച്ഛന്‍

തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണന  സാധ്യത  വര്‍ദ്ധിപ്പിക്കുന്നതിനും  പ്രചാരം കൂട്ടുന്നതിനുമുള്ള ഏറ്റവും വലിയ   മാര്‍ഗ്ഗമാണ് പരസ്യങ്ങള്‍....  പരസ്യങ്ങള്‍ ഉപഭോക്താവില്‍ ചെലുത്തുന്ന സ്വാധീനം വളരെയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 07:44 PM IST
  • കുട്ടികളിലൂടെ വിപണി പിടിച്ചടക്കാന്‍ വ്യാപാരികള്‍ നടത്തുന്ന തന്ത്രങ്ങള്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറും.... അത്തരത്തിലൊരു സംഭവമാണ് രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും പുറത്തു വരുന്നത്...
  • കുട്ടിയുടെ ഈ മറുപടിയില്‍നിന്നും Cadburyയുടെ പരസ്യം തന്‍റെ കുട്ടിയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ പിതാവ് പരാതിയുമായി കോടതിയെ സമീപിക്കുക യായിരുന്നു.
മകൻ അനുസരിക്കുന്നില്ല..!!   Cadbury ചോക്ലേറ്റ് കമ്പനിയ്ക്കെതിരെ പരാതിയുമായി  അച്ഛന്‍

Jaipur: തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണന  സാധ്യത  വര്‍ദ്ധിപ്പിക്കുന്നതിനും  പ്രചാരം കൂട്ടുന്നതിനുമുള്ള ഏറ്റവും വലിയ   മാര്‍ഗ്ഗമാണ് പരസ്യങ്ങള്‍....  പരസ്യങ്ങള്‍ ഉപഭോക്താവില്‍ ചെലുത്തുന്ന സ്വാധീനം വളരെയാണ്.

എന്നാല്‍, പരസ്യങ്ങള്‍ക്ക്  ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നത്‌ കുട്ടികളെയാണ് എന്ന  വസ്തുത വിസ്മരിക്കാനാവില്ല.  കുട്ടികളിലൂടെ വിപണി പിടിച്ചടക്കാന്‍ വ്യാപാരികള്‍ നടത്തുന്ന തന്ത്രങ്ങള്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറും.... അത്തരത്തിലൊരു സംഭവമാണ്  രാജസ്ഥാനിലെ  ജയ്പൂരില്‍നിന്നും പുറത്തു വരുന്നത്...

പിതാവിന്‍റെ വാക്കുകള്‍ അവഗണിച്ച ആറാം ക്ലാസുകാരനായ ഒരു ആണ്‍കുട്ടിയാണ് സംഭവത്തിലെ മുഖ്യ കഥാപാത്രം.   പിതാവ് പറഞ്ഞ കാര്യം ആദ്യം അവന്‍ അവഗണിച്ചു. പിന്നീട് പിതാവ് ഇതേ കാര്യം വീണ്ടും ചെയ്യാൻ  പിതാവ് ആവര്‍ത്തിച്ചപ്പോള്‍   വീണ്ടും  അവഗണിച്ചു.  പിതാവ് ചോദ്യം ചെയ്തപ്പോള്‍    ഈ  Cadbury ചോക്ലേറ്റ് പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കുട്ടി, "ജോലി ചെയ്യാതിരുന്നും സഹായിക്കാന്‍ സാധിക്കും "  എന്ന് മറുപടി നൽകി.

കുട്ടിയുടെ ഈ മറുപടിയില്‍നിന്നും  Cadburyയുടെ പരസ്യം തന്‍റെ കുട്ടിയെ  എത്രമാത്രം  സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ പിതാവ് പരാതിയുമായി  കോടതിയെ സമീപിക്കുക യായിരുന്നു.

Cadburyയ്ക്കെതിരെ  കേസ് നല്‍കിയ അദ്ദേഹം   5 ലക്ഷം നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ചില പരസ്യങ്ങള്‍ സമൂഹത്തിന് തെറ്റായ  സന്ദേശം നല്‍കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരിയ്ക്കുന്നത്. 

അജ്മീര്‍ സ്വദേശിയായ അമിത് ഗാന്ധി എന്ന അഭിഭാഷകനാണ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. കമ്പനിയുടെ പരസ്യം ഇന്ത്യന്‍ സംസ്‌കാരത്തിനും, പാരമ്പര്യത്തിനും വിരുദ്ധമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പരസ്യം കുട്ടികളില്‍ ഏറെ സ്വാധീനം ചെലുത്തുന്നതായി  തന്‍റെ അനുഭവത്തില്‍നിന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള  പരസ്യങ്ങള്‍ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും, അതിനാല്‍ പരസ്യം നിരോധിക്കണമെന്നും അമിത് ഗാന്ധി ആവശ്യപ്പെടുന്നു.

 Also read: മംഗല്യദോഷം; 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അദ്ധ്യാപിക

പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ കാഡ്ബറി മോണ്ടെല്‍സ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (Cadbury Mondelez India Foods Private Limited) പരസ്യത്തിനെതിരെയാണ്  പരാതി.  

അമിത് ഗാന്ധിയുടെ  പരാതിയില്‍ കോടതി കമ്പനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിയില്‍ മാര്‍ച്ച്‌ നാലിനകം വിശദീകരണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News