Ajmer Shrine: അജ്മീർ ഷെരീഫ് ദർഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്

അജ്മീർ ഷെരീഫ് ദർഗ  ഒരു കാലത്ത്  ഹൈന്ദവ ക്ഷേത്രമായിരുന്നു എന്നവകാശപ്പെട്ട്  ഹിന്ദു സംഘടനകള്‍ രംഗത്ത്.  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഇവിടെ സർവേ നടത്തണമെന്നും സംഘടനകള്‍ ആവശ്യമുന്നയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 27, 2022, 10:54 AM IST
  • അജ്മീർ ഷെരീഫ് ദർഗ ഒരു കാലത്ത് ഹൈന്ദവ ക്ഷേത്രമായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്.
  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഇവിടെ സർവേ നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
Ajmer Shrine: അജ്മീർ ഷെരീഫ് ദർഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്

New Delhi: അജ്മീർ ഷെരീഫ് ദർഗ  ഒരു കാലത്ത്  ഹൈന്ദവ ക്ഷേത്രമായിരുന്നു എന്നവകാശപ്പെട്ട്  ഹിന്ദു സംഘടനകള്‍ രംഗത്ത്.  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഇവിടെ സർവേ നടത്തണമെന്നും സംഘടനകള്‍ ആവശ്യമുന്നയിച്ചു. 

അജ്മീറില്‍ സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിസ്തിയുടെ ശവകുടീരമാണ് ഒരു കാലത്ത് ക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു സംഘടനകള്‍  അവകാശപ്പെടുന്നത്. 

അവകാശപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സർവേ നടത്തണമെന്ന് ഹിന്ദു സംഘടന ആവശ്യപ്പെട്ടു. ദർഗയുടെ ചുവരുകളിലും ജനലുകളിലും ഹിന്ദു ചിഹ്നങ്ങൾ ഉണ്ടെന്നാണ് മഹാറാണാ പ്രതാപ് സേനയുടെ നേതാവ്  രാജ് വര്‍ദ്ധന്‍ സിംഗ് പർമർ അവകാശപ്പെടുന്നത്.

Also Read:  'ഞങ്ങൾ എല്ലാ പള്ളികളും കുഴിക്കും, മൃതദേഹം കിട്ടിയാല്‍ നിങ്ങള്‍ക്ക്, ശിവലിംഗം കണ്ടാൽ.....' ഒവൈസിയെ വെല്ലുവിളിച്ച് BJP നേതാവ്

"അജ്മീർ ഷെരീഫ് ദർഗ  ഒരുകാലത്ത്  പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. ചുവരുകളിലും ജനലുകളിലും സ്വസ്തികയുടെ ചിഹ്നങ്ങൾ ഉണ്ട്. ASI ദർഗയുടെ സർവേ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," പർമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

എന്നാല്‍, ദര്‍ഗയില്‍ അത്തരമൊരു ചിഹ്നമോ, ക്ഷേത്രത്തിന്‍റെതായ യാതൊരു സൂചനകളും ഇല്ലെന്നും ദര്‍ഗയുടെ ഭാരവാഹികള്‍ അറിയിച്ചു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ അന്യ മതസ്ഥരായ ദശലക്ഷക്കണക്കിന് ആളുകൾ ഇവിടെയെത്തുന്നു. സ്വസ്തികയുടെ ചിഹ്നം ദർഗയിൽ ഒരിടത്തും ഇല്ലെന്ന പൂർണ ഉത്തരവാദിത്തത്തോടെയാണ് പറയുന്ന്. 850 വർഷമായി ദർഗ അവിടെയുണ്ട്. അങ്ങനെയൊരു ചോദ്യം ഉയർന്നുവന്നിട്ടില്ല. ഒരുകാലത്തും ഇല്ലാത്ത ഒരുതരം അന്തരീക്ഷമാണ് ഇന്ന് രാജ്യത്തുള്ളത്",  അഞ്ജുമാൻ സയ്യദ് സദ്ഗാൻ അദ്ധ്യക്ഷന്‍  മൊയിൻ ചിസ്തി പറഞ്ഞു. 

ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ദര്‍ഗയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് മതം നോക്കാതെ അവിടെ പ്രാർഥന നടത്തുന്ന കോടിക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം ഘടകങ്ങളോട് പ്രതികരിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശവാദത്തെ സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ സുപ്രധാന ആരാധനാലയങ്ങളില്‍ ഒന്നാണ് അജ്മീര്‍  ഷെരീഫ്  ദര്‍ഗ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News