ഇന്ത്യയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന എയർലൈനായ ആകാശ എയർ ജീവനക്കാരുടെ യൂണിഫോമിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആകാശ എയർ ഈ മാസം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓറഞ്ചും, കറുപ്പും അടങ്ങിയ യൂണിഫോമാണ് ആകാശ എയർ ജീവനക്കാർക്കായി തയ്യാറാക്കിയിരിക്കുന്നത്. കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത എടുത്ത പോളിസ്റ്റർ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
#AkasaCrewLook | Comfortable, Eco-Friendly & Fun.
Presenting the all-new Akasa Air crew uniforms designed to keep our organisation’s core value of putting the comfort of our employees and the environment first. Read More: https://t.co/aAmFbywJIa pic.twitter.com/T9jmztMNb7— Akasa Air (@AkasaAir) July 4, 2022
ഇന്ത്യൻ ബന്ദ്ഗാല ഡ്രെസ് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. ജീവനക്കാർക്ക് സുഖപ്രദമായ രീതിയിലാണ് യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. രാജേഷ് പ്രതാപ് സിംഗാണ് യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റ് എയർലൈനുകളിൽ നിന്ന് വ്യത്യസ്തമായി ട്രൗസറുകൾ, ജാക്കറ്റുകൾ, സ്നീക്കറുകളുമാണ് എന്നിവയാണ് യൂണിഫോമായി പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന എയർലൈനാണ് ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഈ വിമാനങ്ങളുടെ ചിത്രങ്ങൾ മുമ്പ് പുറത്തുവിട്ടത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലെത്തുന്ന വിമാനകമ്പനിയാണ് ആകാശ എയർ. നേരത്തെ വിമാനം സർവീസ് 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ ഉണ്ടാകുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
ഓറഞ്ചും പർപ്പിളും ചേർന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്ന് പാർട്സെത്തിച്ചാണ് വിമാനത്തിന്റെ നിർമാണം പ്രധാനമായും നടത്തിയത്. QP എന്ന കോഡാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന സർവീസിന്റേത്. ഇന്ത്യൻ വിമാന സർവീസിലേക്ക് തിരികെയെത്തുന്ന ജെറ്റ് എയർവേസിനൊപ്പമായിരിക്കും ആകാശയുമെത്തുന്നത്.
മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാർച്ച് 2023 വരെ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സർവീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് പുറമെ വിമാന സർവീസ് പരിചയ സമ്പന്നരായ വിനയ് ഡ്യൂബെ, അദിത്യ ഘോഷ് എന്നിവർ ചേർന്നാണ് ആകാശയ്ക്ക് ഫണ്ട് ഒരുക്കുന്നത്. ഓഗസ്റ്റ് 2021ൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...