UPSC Prelims 2021 Notification: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചു, പരീക്ഷാ തിയതികളില്‍ മാറ്റമില്ല

യു.പി.എസ്.സി  ഇന്ന്   പ്രസിദ്ധീകരിക്കാനിരുന്ന    UPSC Prelims 2021 വിജ്ഞാപനം  മാറ്റിവച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 09:09 PM IST
  • UPSE ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന UPSC Prelims 2021 വിജ്ഞാപനം മാറ്റിവച്ചു.
  • പരീക്ഷാ തിയതികളില്‍ മാറ്റമില്ല എന്നും അറിയിപ്പില്‍ പറയുന്നു. UPSC Prelims 2021മുന്‍ നിശ്ചയ പ്രകാരം 2021 ജൂൺ 27 ന് തന്നെ നടത്തും.
UPSC Prelims 2021 Notification: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചു,  പരീക്ഷാ തിയതികളില്‍ മാറ്റമില്ല

New Delhi: യു.പി.എസ്.സി  ഇന്ന്   പ്രസിദ്ധീകരിക്കാനിരുന്ന    UPSC Prelims 2021 വിജ്ഞാപനം  മാറ്റിവച്ചു. 

2021ലെ UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയുടെയും വിജ്ഞാപനമാണ്  ഇന്ന്  ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ചില പ്രത്യക കാരണത്താല്‍   ഫെബ്രുവരി 10ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വിജ്ഞാപനത്തിന് കാലതാമസം നേരിട്ടതായും ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും  യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ  പറയുന്നു.

കൂടാതെ,  പരീക്ഷാ തിയതികളില്‍ മാറ്റമില്ല എന്നും അറിയിപ്പില്‍ പറയുന്നു.   UPSC Prelims 2021മുന്‍ നിശ്ചയ പ്രകാരം  2021 ജൂൺ 27 ന് തന്നെ നടത്തും.

കോവിഡ്-19നെത്തുടർന്ന് കഴിഞ്ഞവർഷം തങ്ങളുടെ അവസാന സിവിൽ സർവീസ് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് ഒരു അവസരം കൂടി നല്‍കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി യുടെ വിധി പുറത്തുവരാത്തത് മൂലമാണ്  വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുന്നത്  എന്നും സൂചനയുണ്ട്. 

UPSC Prelims 2021 സംബന്ധിച്ച വിവരങ്ങള്‍  ഔദ്യോഗിക വെബ്സൈറ്റായ upsc.gov.inൽനിന്നും ലഭിക്കും.

Also read: IB ACIO 2021 admit card, exam date: ഇന്റലിജൻസ് ബ്യൂറോയുടെ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു,മാർ​ഗ നിർദ്ദേശങ്ങൾക്ക് മാറ്റം ശ്രദ്ധിക്കാം

2021 ൽ സിവിൽ സർവീസ് പരീക്ഷയെഴുതാൻ ഉദേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം വന്നയുടൻ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 2 വരെ  അപേക്ഷിക്കാൻ സമയമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News