മഹാലക്ഷ്‌മി എക്‌സ്പ്രസില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. 

Last Updated : Jul 27, 2019, 05:53 PM IST
 മഹാലക്ഷ്‌മി എക്‌സ്പ്രസില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. 

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനിലെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും മാധ്യമങ്ങളെ അറിയിച്ചു. 

നേവിയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പൂര്‍ണ്ണ വിജയം കണ്ടത്. യാത്രക്കാരെ എയര്‍ലിഫ്റ്റി൦ഗ് വഴിയാണ് രക്ഷപ്പെടുത്തിയത്. 

വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോലാപ്പൂരിലേക്ക് പുറപ്പെട്ടതാണ് മുംബൈ-കോലാപ്പൂർ മഹാലക്ഷ്മി എക്സ്പ്രസ്. എന്നാല്‍, ചംതോലി എത്തിയതോടെ ട്രെയിന്‍ മുങ്ങിത്തുടങ്ങുകയായിരുന്നു. ബദ്‌ലാപൂരിനും വംഗാനിക്കും ഇടയിൽ ട്രെയിന്‍ കുടുങ്ങി. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചു തുടങ്ങി. 

കുടുങ്ങി കിടക്കുന്ന യാത്രക്കാര്‍ക്കായി ചായയും വെള്ളവും ബിസ്കറ്റും ആര്‍പിഎഫും സിറ്റി പൊലീസും വിതരണം ചെയ്തിരുന്നു.   

 

Trending News