ചെന്നൈ: നീലഗിരിക്ക് സമീപം കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (Bipin Rawat) സഞ്ചരിച്ച സൈനിക ഹെലിക്കോപ്ടർ (Helicopter Crash Accident) അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന (Indian Air Force). അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹെലിക്കോപ്ടർ അപകടത്തിൽപെട്ട സംഭവം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് (Rajnath Singh) പാർലമെന്റിൽ വിശദീകരിക്കും. പ്രതിരോധ മന്ത്രി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു. ഇതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു; യാത്രക്കാരിൽ ബിപിൻ റാവത്തും കുടുംബവും
വ്യോമസേനയുടെ F Mi 17 V5 ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാല് പേർ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്.
The IAF Mi-17V5 helicopter was airborne from Sulur for Wellington. There were 14 persons on board, including the crew: Indian Air Force https://t.co/gmpEuHF1zw
— ANI (@ANI) December 8, 2021
സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടർ (Helicopter) തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും (Ooty) കൂനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ (Rescue) പ്രാഥമിക ഘട്ടത്തിൽ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...