ട്രംപ് വരുന്നു... ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു...!!

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടക്കുന്നത്.

Sheeba George | Updated: Feb 14, 2020, 05:17 PM IST
ട്രംപ് വരുന്നു... ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു...!!

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന അഹമ്മദാബാദിലെ വഴിയും പരിസരവും മോടി കൂട്ടുകയാണ് ഇപ്പോള്‍ അധികൃതര്‍.

ഏറ്റവും കൂടുതല്‍ ഒരിക്കങ്ങള്‍ നടക്കുന്നത് ഗുജറാത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 50 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അഹമ്മദാബാദില്‍ പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

ഗുജറാത്തില്‍ ട്രംപ് കടന്നുപോകുന്ന വിവിധ പ്രദേശങ്ങളാണ് മതില്‍ കെട്ടി മറയ്ക്കാന്‍ ശ്രമം നടക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചേരി പ്രദേശങ്ങളാണ് മതില്‍ കെട്ടി മറയ്ക്കുന്നത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

ട്രംപിന്‍റെ റോഡ് ഷോ കടന്നുപോകുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളവും ഇന്ദിരാ പാലവും തമ്മില്‍ ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരത്തില്‍ മതിലാണ് നിര്‍മ്മിക്കുന്നത്. ഭിത്തി നിര്‍മിക്കുന്നതിനൊപ്പം വഴിയോരത്ത് ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗുജറാത്തില്‍ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും ആരോപണമുണ്ട്.

ഈ മാസം 24നാണ് ട്രംപ് അഹമ്മാദാബാദില്‍ എത്തുക. ട്രംപിന്‍റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിയും  ഗുജറാത്തുമാണ് അദ്ദേഹം സന്ദര്‍ശിക്കുക.