Arikomban Attack: അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു; കട ഭാഗികമായി തകര്‍ത്തു

Arikomban attacked ration shop: മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ജനൽ തകർത്തെങ്കിലും അരി എടുത്തിട്ടില്ല. കട തകർത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാ‍ട്ടിലേക്ക് മടങ്ങി.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 10:17 AM IST
  • ജനവാസമേഖലയില്‍ സ്ഥിരമായി ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണിയായതിനെ തുടർന്നാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്
  • തുടർന്ന് അരിക്കൊമ്പന്‍ തമിഴ്‌നാട് മേഘമലയില്‍ എത്തി കൃഷി ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു
  • കൂടാതെ വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു
  • ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു
Arikomban Attack: അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു; കട ഭാഗികമായി തകര്‍ത്തു

തമിഴ്നാട്: അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു. കടയുടെ ജനൽ തകർത്തു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ജനൽ തകർത്തെങ്കിലും അരി എടുത്തിട്ടില്ല. കട തകർത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാ‍ട്ടിലേക്ക് മടങ്ങി. മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് പുലർച്ചെ രണ്ട് മണിയോടെയാണ് അരിക്കൊമ്പൻ എത്തിയത്. അരിക്കൊമ്പൻ കാടിറങ്ങി വന്ന് റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

ജനവാസമേഖലയില്‍ സ്ഥിരമായി ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണിയായ അരിക്കൊമ്പനെ വനംവകുപ്പിന്റെ ദിവസങ്ങൾ നീണ്ട ശ്രമത്തിന്റെ ഫലമായാണ് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. അവിടെ നിന്ന് നടന്നു നീങ്ങിയ അരിക്കൊമ്പന്‍ തമിഴ്‌നാട് മേഘമലയില്‍ എത്തി കൃഷി ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. കൂടാതെ വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ALSO READ: Arikomban: വനം വകുപ്പിന്റെ വാഹനം തകര്‍ത്ത് അരികൊമ്പന്‍; മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഏപ്രിൽ 30ന് പുലർച്ചെ നാലരയോടെയായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചത്. ഇതിന് പിന്നാലെ മണലാര്‍ എസ്റ്റേറ്റില്‍നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം പുറത്തുവന്ന അരിക്കൊമ്പന്റെ ആദ്യ ചിത്രമായിരുന്നു ഇത്. മണലാര്‍ എസ്റ്റേറ്റില്‍ നിന്നും വെള്ളം കുടിച്ച ശേഷം കൊമ്പന്‍  പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു ലഭ്യമായത്.

അരികൊമ്പനെ തമിഴ്‌നാട്ടില്‍ കണ്ടെത്തിയ ശേഷം മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നതായി തമിഴ്നാട്ടിലെ പത്രങ്ങള്‍ വാര്‍ത്ത  പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലത്തെ ചില വീടുകള്‍ ആക്രമിച്ചെന്നും അരിച്ചാക്ക് ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ ആക്രമണങ്ങള്‍ നടത്തിയത് അരികൊമ്പനാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, അരിക്കൊമ്പൻ അവിടെയെത്തിയതിന് ശേഷമാണ് വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News