viral video: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി

ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാണ് പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.   

Last Updated : Aug 11, 2019, 12:10 PM IST
viral video: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി

ന്യൂഡല്‍ഹി: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി കശ്മീരി പെണ്‍കുട്ടി രംഗത്ത്. 

മോദി സര്‍ക്കാരിന്‍റെ ഈ തീരുമാനം വളരെ നല്ലതാണെന്നും ഇതുകൊണ്ട് കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുമെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. മാത്രമല്ല ഈ തീരുമാനം കൊണ്ട് നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും കശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നു.  

ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാണ് പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.

തലയില്‍ ഷോള്‍ ഇട്ട് 'അസ് ലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി വീഡിയോയില്‍ സംസാരം ആരംഭിച്ചിരിക്കുന്നത്‌.  

എന്നാല്‍ ഈ പെണ്‍കുട്ടി കശ്മീരി മുസ്ലീം അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടി കശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നും സുഹാനി യാന മിര്‍ചന്ദനി എന്നാണ് പേര് എന്നുമാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ കാണാം:

 

 

Trending News