Aryan Khan drug case: താരപുത്രന്‍ ആര്യന്‍ ഖാന് ജാമ്യം കിട്ടുമോ? ഇന്നറിയാം

ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന താരപുത്രന്‍ ആര്യന്‍ ഖാന്‍റെ  ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്.   മയക്കുമരുന്ന് കേസിൽ  NCB കസ്റ്റഡിയിലായ ആര്യൻ  ഖാന് ജാമ്യം ലഭിക്കുമോ ഇന്ന് ഉച്ചയോടെ അറിയാം. 

Written by - Zee Hindustan Malayalam Desk | Last Updated : Oct 20, 2021, 12:57 PM IST
  • മയക്കുമരുന്ന് കേസിൽ NCB കസ്റ്റഡിയിലായ ആര്യൻ ഖാന് ജാമ്യം ലഭിക്കുമോ ഇന്ന് ഉച്ചയോടെ അറിയാം.
  • ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് NCB ഇതിനോടകം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Aryan Khan drug case: താരപുത്രന്‍ ആര്യന്‍ ഖാന്   ജാമ്യം കിട്ടുമോ? ഇന്നറിയാം

Mumbai: ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന താരപുത്രന്‍ ആര്യന്‍ ഖാന്‍റെ  ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്.   മയക്കുമരുന്ന് കേസിൽ  NCB കസ്റ്റഡിയിലായ ആര്യൻ  ഖാന് ജാമ്യം ലഭിക്കുമോ ഇന്ന് ഉച്ചയോടെ അറിയാം. 

ആര്യൻ ഖാന്‍  (Aryan Khan) ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍  ഇരുപക്ഷത്തിന്‍റെയും വാദം കേട്ട കോടതി തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.   

ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും  സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്  NCB ഇതിനോടകം  കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.   ഈ സാഹചര്യത്തില്‍  ആര്യന്‍ ഖാന് എന്തുകൊണ്ട് ജാമ്യം ലഭിക്കുന്നില്ല എന്ന  ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  ആര്യന്‍ ഖാന്‍റെ ജാമ്യവുമായി  ബന്ധപ്പെട്ട്  ഇപ്പോള്‍  നിരവധി ആളുകള്‍ പ്രതികരിച്ചു തുടങ്ങി. ബോളിവുഡ് മുതൽ രാഷ്ട്രീയ ലോകത്തെ മുതിർന്നവർവരെ  കോടതിയുടെ തീരുമാനത്തിനായി കാത്തിരിയ്ക്കുകയാണ്.

Also Read: Aryan Khan Drug Case: ആര്യന്‍ ഖാന്‍ അകത്തുതന്നെ.... ജാമ്യഹര്‍ജിയില്‍ വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി

റിപ്പോര്‍ട്ട്  അനുസരിച്ച്, ജാമ്യം സംബന്ധിച്ച വിധി  ഉച്ചയ്ക്ക് 2.45 ഓടെ പുറത്തുവരും.  രാവിലെ മുതൽ ആര്യൻ ഖാന്‍റെ  ജാമ്യ തീരുമാനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.  കോടതിക്ക് പുറത്ത് പോസ്റ്ററുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്  

Also Read: Breaking..!! Aryan Khan Drug Case: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

അതേസമയം, ബിജെപി എംഎൽഎ രാം കദം ആര്യനുവേണ്ടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.   'ആര്യൻ ഖാന് ഇന്ന് ജാമ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു,  ഭരണഘടനയ്ക്കും നിയമത്തിനും കീഴിൽ ജാമ്യം ലഭിക്കുന്നത് എല്ലാവരുടെയും മൗലികാവകാശമാണ്. ഇത് ഒരു പ്രത്യേക വ്യക്തിയോടുള്ള പോരാട്ടമല്ല, മറിച്ച്  മയക്കുമരുന്നിന് എതിരേയുള്ള മുഴുവന്‍ മനുഷ്യരാശിയുടെയും  പോരാട്ടമാണ്, അദ്ദേഹം കുറിച്ചു. 
 
ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരായത്  പ്രമുഖ അഭിഭാഷകന്‍ അമിത് ദേശായി ആണ്.    മണിക്കൂറോളം ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ വാദിച്ച അദ്ദേഹം ജാമ്യത്തിനായി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ   പക്കല്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. അവര്‍ ലഹരിമരുന്ന് കടത്തുന്നവരല്ല. ഇവിടെയുള്ള നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനോടകം തന്നെ ആര്യന്‍ ഖാന്‍ ആവശ്യത്തിന് അനുഭവിച്ചു, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.  

Also Read: Aryan Khan Bail: ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20-ന്

എന്നാല്‍, ഈ കേസ്  നിസാരമല്ല എന്നും   ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നുമാണ്  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  അനില്‍ സിംഗ് വാദിച്ചത്.  രാജ്യം മുഴുവന്‍ മയക്കുമരുന്ന് വ്യാപനത്തില്‍  ആശങ്കാകുലരാണ്.  ഈ കേസ് ഒരു വ്യക്തിയുടെ മയക്കു മരുന്ന്  ഉപയോഗം സംബന്ധിച്ച് മാത്രമല്ല, പിന്നിലുള്ള വലിയ സംഘത്തെ പിടികൂടേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.   

ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  NCB  ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ്   മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.  

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്.  യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

More Stories

Trending News