Trenser: ലക്ഷ്യം 200 തൊഴിലവസരങ്ങൾ; ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്ന് ട്രെൻസ‍ർ

Trenser opens new office at Technopark: സോഫ്‌റ്റ്വെയർ പ്രൊഡക്ട് എൻജിനീയറിംഗ് സേവന ദാതാക്കളായ ട്രെൻസ‍ർ അത്യാധുനിക സൗകര്യങ്ങളോടു കൂടി വിപുലീകരിച്ച പുതിയ ഓഫീസാണ് തുറന്നിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 08:22 PM IST
  • തേജസ്വിനി ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് തുറന്നത്.
  • കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
  • എഐ, ഡേറ്റാ എൻജിനീയറിങ് തുടങ്ങിയ മേഖലകളില്‍ അവസരങ്ങൾ സൃഷ്ടിക്കും.
Trenser: ലക്ഷ്യം 200 തൊഴിലവസരങ്ങൾ; ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്ന് ട്രെൻസ‍ർ

തിരുവനന്തപുരം: സോഫ്‌റ്റ്വെയർ പ്രൊഡക്ട് എൻജിനീയറിംഗ് സേവന ദാതാക്കളായ ട്രെൻസ‍ർ ഏഴാം വാർഷകത്തിലേയ്ക്ക് കടക്കുന്നു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നു. ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥും ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സജീവ് നായരും ചേര്‍ന്ന് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. 

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രെൻസർ പ്രവർത്തിക്കുന്നത്. അടുത്ത ഒരു വർഷം കൊണ്ട് 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുകയാണ് ട്രെന്‍സറിന്റെ പദ്ധതി. നിർമിത ബുദ്ധി, ഡേറ്റാ എൻജിനീയറിങ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായാണ് ടെക്‌നോപാർക് തേജസ്വിനി ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നിരിക്കുന്നത്.

ALSO READ: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

നിലവിൽ നാനൂറിലേറെപ്പേർ ട്രെൻസറിൽ ജോലി ചെയ്യുന്നുണ്ടെന്ന് ചെയർമാൻ പ്രദീപ് കുമാർ പറഞ്ഞു. പുതുതായി കൂടുതലാളുകളെ ഉൾക്കൊള്ളാൻ സാധിക്കും വിധമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നത്. ടെക്‌നോപാർക്കിൽ ഒന്നാം ഘട്ടത്തിൽ 50,000 ചതുരശ്ര അടിയിലേറെ സ്ഥലമാണ് ട്രെൻസര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇപ്പോഴത്തെ വികസനത്തിലൂടെ ആഗോളതലത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് ട്രെൻസർ സിടിഒ അനിൽ ചന്ദ്രൻ വ്യക്തമാക്കി. 

ട്രെൻസറിന്റെ വളർച്ച കേരളത്തിലെ ഐടി ആവാസ വ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടത്തിന്റെ ഉദാഹരണമാണെന്ന് ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ടെക്‌നോപാർക്കിൽ നിന്നുള്ള സേവന മേഖലയുടെ വളർച്ചയുടെ കൂടി ഉദാഹരണമാണ് ട്രെൻസറിന്റെ വികസിപ്പിക്കലെന്ന് ടെക്‌നോപാർക്ക് സിഇഒ കേണൽ സജീവ് നായർ ചൂണ്ടിക്കാ‌ട്ടി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News