ന്യൂഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ഭൗതികശരീരം ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി എത്തിച്ചു.
#Delhi: The mortal remains of former PM #AtalBihariVajpayee have been brought to BJP Headquarters pic.twitter.com/ujL8ZmYn6a
— ANI (@ANI) August 17, 2018
സംസ്ക്കാരം ഇന്ന് വൈകീട്ട് നാലിന് സ്മൃതി സ്ഥലില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്ക്കാരം. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം ഒരു മണിയോടെ ബി.ജെ.പി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി സ്മൃതി സ്ഥലില്‍ എത്തിക്കും. നാലു മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മാരകമായ ശാന്തിവനത്തിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകമായ വിജയ് ഘാട്ടിനുമിടയിലാണ് വാജ്പേയിയ്ക്ക് അന്ത്യവിശ്രമ സ്ഥാനമൊരുങ്ങുന്നത്. 2012 ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിനെയും സ്മൃതി സ്ഥലില്‍ ആണ് അടക്കം ചെയ്തിരിക്കുന്നത്.
കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ അദ്ദേഹത്തിന്റെ ആറ് എ കൃഷ്ണമേനോന് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
രാവിലെ 7.30 മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു.
മുന്‍പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.