വാജ്പേയിയ്ക്കായി പ്രാര്‍ഥനയോടെ രാജ്യം

9 വര്‍ഷം മുന്‍പ് പൊതുരാഷ്ട്രീയത്തില്‍നിന്നും പിന്‍മാറിയ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയ്ക്കുവേണ്ടി പ്രാര്‍ഥനയോടെ രാജ്യം. 

Last Updated : Aug 16, 2018, 11:15 AM IST
വാജ്പേയിയ്ക്കായി പ്രാര്‍ഥനയോടെ രാജ്യം

9 വര്‍ഷം മുന്‍പ് പൊതുരാഷ്ട്രീയത്തില്‍നിന്നും പിന്‍മാറിയ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയ്ക്കുവേണ്ടി പ്രാര്‍ഥനയോടെ രാജ്യം. 

കഴിഞ്ഞ 36 മണിക്കൂര്‍ അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്. രാജ്യമൊട്ടാകെ അദ്ദേഹത്തിന്‍റെ ദീര്‍ഘയുസ്സിനുവേണ്ടി പൂജകളും വഴിപാടുകളും നടക്കുകയാണ്. ബിജെപി നേതാക്കള്‍ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. 

 ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മല സിതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് , മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, മകള്‍ പ്രതിഭ അദ്വാനി തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എയിംസില്‍ എത്തിചെര്‍ന്നിട്ടുണ്ട്. 

വാജ്‌പേയിയുടെ നില ഗുരുതരമായതോടെ, നേതാക്കന്മാരുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ടുകൊണ്ട് എയിംസിന്‍റെ പരിസരത്ത് ഗതാഗത നിയന്ത്രണം ആരംഭിച്ചു. എയിംസ് പരിസരത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൂടാതെ എയിംസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റുവാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

എയിംസ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അറിയിച്ചിരുന്നു.  

 

വാജ്‌പേയിയുടെ ആരോഗ്യനില സംബന്ധിച്ച അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ എപ്പോള്‍ വേണമെങ്കിലും പുറത്തുവരാമെന്നാണ് റിപ്പോര്‍ട്ട്‌. 

 

 

Trending News