ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോഹ്ത്താംഗിലെ അടൽ ടണൽ (Atal Tunnel) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി സമയത്തും റോഹ്ത്താംഗിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി (PM Modi) ഉദ്ഘാടനം നടത്തിയത്. അടൽ ടണൽ അതിർത്തിയുമായി കൂടുതൽ ബന്ധം നിലനിർത്താൻ സഹായിക്കുമെന്നും ഈ തുരങ്കം സാധാരണക്കാർക്കും സായുധ സേനയ്ക്കും വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also read: അടൽ ടണൽ പ്രധാനമന്ത്രിരാജ്യത്തിന് സമർപ്പിച്ചു
വളരെക്കാലമായി ഇത്തരം പദ്ധതികൾ ആസൂത്രണ ഘട്ടത്തിൽ മാത്രം ഒരുങ്ങി നിൽക്കുകയാണെന്നും ചിലത് പാതിവഴിയിൽ നിർത്തിവച്ചെന്നും പ്രധാനമന്ത്രി (PM Modi) ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. 2002 ൽ അടൽ ബിഹാരി വാജ്പേയി തുരങ്കത്തിന് തറക്കല്ലിട്ടിരുന്നു. പക്ഷേ 2013-14 വരെ 1300 മീറ്റർ മാത്രമാണ് നിർമ്മിച്ചത്. എന്നാൽ 2014 ന് ശേഷമാണ് പദ്ധതിയ്ക്ക് വേഗത്തിൽ പുരോഗതിയുണ്ടായാതെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും രാജ്യത്തിന്റെ പ്രതിരോധ താല്പര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അടൽ ടണൽ പദ്ധതി (Atal Tunnel) ഞങ്ങൾ വെറും ആറ് വർഷം കൊണ്ട് പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു.