ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോഹ്ത്താംഗിലെ അടൽ ടണൽ (Atal Tunnel) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊറോണ പ്രതിസന്ധി സമയത്തും റോഹ്ത്താംഗിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയത്.
മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന ഈ അടൽ ടണൽ പദ്ധതി (Atal Tunnel Project) സമുദ്ര നിരപ്പിൽ നിന്നും 3000 മീറ്റർ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 3,086 കോടിയുടെ പദ്ധതിയാണ് ഇത്. ടണലിന്റെ നീളം 9.02 കിലോമീറ്ററാണ്. ടണലിനുള്ളിലെ വേഗപരിധി 80 കിലോമീറ്ററാണ്. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.
Also read: PM Modi യുടെ 'Special Aircraft' ഇന്ത്യയിലെത്തി, അറിയണ്ടേ.. സവിശേഷതകൾ
മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി (Atal Bihari Vajpayee)യോടുള്ള ബഹുമാനാർത്ഥമാണ് ഈ തുരങ്കത്തിന് അടൽ ടണൽ (Atal Tunnel) എന്ന പേര് നൽകിയിരിക്കുന്നത്. 2000 ജൂൺ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ചുമതല ബോർഡർ റോഡ്സ് ഓർഗനൈസേഷനായിരുന്നു. പദ്ധതിയുടെ നിർമ്മാണത്തിൽ ഏറെയും മലയാളിത്തിളക്കമാണ്.
പദ്ധതിയ്ക്ക് നേതൃത്വം നൽകിയിരിക്കുന്നത് ചീഫ് എഞ്ചിനീയർ കണ്ണൂർ സ്വദേശി കെ. പി. പുരുഷോത്തമനാണ് (K P Purushothaman) പദ്ധതിക്ക് നേതൃത്വം നൽകിയത്. ജമ്മു കശ്മീരിലെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങൾ വേഗത്തിലാക്കാൻ ഈ മാർഗം സഹായിക്കും. മാത്രമല്ല ചൈന (China)യുമായി അതിർത്തി സംഘർഷം നിലനിൽക്കെ ഈ പദ്ധതിയുടെ പ്രാധാന്യം ഏറെയാണ്.