ന്യൂഡല്‍ഹി:കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ കരകയറ്റുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആത്മ നിര്‍ഭര്‍ ഭാരത് പ്രഖ്യാപിച്ചത്.
അഞ്ച് ദിവസങ്ങളിലായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പദ്ധതി വിശദീകരിച്ചപ്പോള്‍ 20,09,753കോടിയുടെ സാമ്പത്തിക പാക്കേജ് ആയി,
ഇതില്‍ ഏറ്റവും സുപ്രധാനമായത് സംസ്ഥനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്തിയതാണ്.
കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത് നാല് മേഖലകളില്‍ കൂടുതല്‍ തുക ചെലവാക്കിയെന്ന് ഉറപ്പ് വരുത്തുന്നതിനാണ് എന്ന്
ധനമന്ത്രി വ്യക്തമാക്കി.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ നടപ്പാക്കല്‍,വിവിധ സംരംഭങ്ങള്‍ രാജ്യത്ത് തുടങ്ങുന്നതിന്,കാര്യക്ഷമമായ വൈദ്യുതി വിതരണം.
നഗര തദ്ദേശ ഭരണ കേന്ദ്രങ്ങളുടെ വരുമാനം എന്നീ മേഖലകളിലാണ് കൂടുതല്‍ തുക ചെലവാക്കി എന്ന് ഉറപ്പ് വരുത്തുക.
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത് 2020-2021 കാലത്തേക്ക് മാത്രമാണ്.സംസ്ഥനങ്ങള്‍ക്ക് 4.28 ലക്ഷം കോടിയുടെ അധിക തുകയാണ് ഇതിലൂടെ ലഭിക്കുക.
നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്.
ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യം നിര്‍ണായക ഘട്ടത്തില്‍ കൂടിയാണ് കടന്ന് പോകുന്നതെന്ന് പറഞ്ഞു.
പാപ്പര്‍ പരിധി ഒരു കോടിയായി ഉയര്‍ത്തി,വായ്പാ തിരിച്ചടവിലെ വീഴ്ച്ചയ്ക്കും ഒരു വര്‍ഷത്തേയ്ക്ക് നടപടിയുണ്ടാകില്ല ധനമന്ത്രി വ്യക്തമാക്കി.
കമ്പനികളുടെ സാങ്കേതിക പിഴവുകള്‍ ഇനി കുറ്റകരമല്ലെന്നും ധനമന്ത്രി കൂട്ടിച്ചെര്‍ത്തു.ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാകും ഉണ്ടാവുകയെന്നും ധനമന്ത്രി വിശദീകരിച്ചു.
Also Read:ആത്മ നിര്‍ഭര്‍ ഭാരത്;അഞ്ചാം ഘട്ട പ്രഖ്യാപനങ്ങള്‍;തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തും!
തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും,പൊതു മേഖല പൂര്‍ണമായും സ്വകാര്യ മേഖലയ്ക്കായി തുറന്ന് കൊടുക്കും.
തന്ത്രപ്രധാന മേഖലകള്‍ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കും.ഓവര്‍ ഡ്രാഫ്റ്റ് പരിധി 14 ദിവസത്തില്‍ നിന്ന് 21 ദിവസമാക്കി ഉയര്‍ത്തി.
ഇങ്ങനെ സ്വാശ്രയ ഭാരതം കെട്ടിപടുക്കുക എന്ന ലക്ഷ്യത്തിനായുള്ള വന്‍ പ്രഖ്യപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്.