Atiq Ahmed: അതീഖ് അഹമ്മദ് കൊലപാതകം; യുപിയിൽ ജാ​ഗ്രതാ നിർ​ദ്ദേശം, സേനയെ വിന്യസിച്ചു; 17 പോലീസുകാർക്ക് സസ്പെൻഷൻ

Atiq Ahmed Shot Dead: പോലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 06:01 AM IST
  • സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് യുപി എഡിജിപി അറിയിച്ചു
  • കാൺപൂരിലും ജാഗ്രത നിർദേശമുണ്ട്. പ്രയാഗ് രാജിൽ ദ്രുത കർമ്മ സേനയെ വിന്യസിച്ചു
  • പ്രയാഗ് രാജിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് പോലീസ് സേനയെ എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്
Atiq Ahmed: അതീഖ് അഹമ്മദ് കൊലപാതകം; യുപിയിൽ ജാ​ഗ്രതാ നിർ​ദ്ദേശം, സേനയെ വിന്യസിച്ചു; 17 പോലീസുകാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണം നടത്തുക. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഉന്നതതല യോ​ഗം വിളിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദേശമുണ്ട്. പ്രയാഗ് രാജിൽ ദ്രുത കർമ്മ സേനയെ വിന്യസിച്ചു. പ്രയാഗ് രാജിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് പോലീസ് സേനയെ എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അതീഖ് അഹമ്മദിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. 

ALSO READ: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഗുണ്ടനേതാവ് അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു

അതീഖ് അഹമ്മദ് കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്.

അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ അതീഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍  ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24ന് പ്രയാ​ഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News