ബാബരി മസ്​ജിദ്​ തര്‍ക്കം: സുപ്രീംകോടതി തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ബിജെപിയും, ആര്‍എസ്എസും

​ബാബരി മസ്​ജിദ്​ തർക്കത്തിന്​ കോടതിക്ക്​ പുറത്ത്​ സമവായമാകാം എന്ന തീരുമാനം സ്വാഗതാർഹമെന്ന്​ ബി.ജെ.പി. ഒത്തുതീര്‍പ്പു ശ്രമം ഫലം കണ്ടില്ലെങ്കില്‍ കേസ് വീണ്ടും പരിഗണിക്കാം. കേസ് അടുത്ത ആഴ്ച പരിഗണിക്കുമ്പോൾ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. 

Last Updated : Mar 21, 2017, 04:52 PM IST
ബാബരി മസ്​ജിദ്​ തര്‍ക്കം: സുപ്രീംകോടതി തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ബിജെപിയും, ആര്‍എസ്എസും

ന്യൂഡൽഹി: ​ബാബരി മസ്​ജിദ്​ തർക്കത്തിന്​ കോടതിക്ക്​ പുറത്ത്​ സമവായമാകാം എന്ന തീരുമാനം സ്വാഗതാർഹമെന്ന്​ ബി.ജെ.പി. ഒത്തുതീര്‍പ്പു ശ്രമം ഫലം കണ്ടില്ലെങ്കില്‍ കേസ് വീണ്ടും പരിഗണിക്കാം. കേസ് അടുത്ത ആഴ്ച പരിഗണിക്കുമ്പോൾ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. 

2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. സമവായ ​നിർദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്​. 

കോടതിയുടെ നിർദേശം സ്വാഗതാർഹമെന്ന്​ ബി.ജെ.പി നേതാവ്​ ഉമ ഭാരതിയും പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്​​നത്തിന്​ പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ്​ ബി.​​ജെ.പിയും ആഗ്രഹിക്കുന്നതെന്ന്​ മുതിർന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ്​ സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായ​പ്പെട്ടു.  ആർ.എസ്​.എസും വി.എച്ച്​.പിയും കോടതിയുടെ നിർദേശത്തെ സ്വഗതം ചെയ്​തു.  

എന്നാൽ, ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റിയും സുന്നി വഖഫ്​ ബോർഡും തീരുമാനത്തെ എതിർത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന്​ ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി കൺവീനർ സഫര്യാബ്​ ജിലാനി പറഞ്ഞു. 

പരസ്​പരം ചർച്ച ചെയ്​ത്​ പരാജയ​പ്പെട്ട കാര്യമാണിതെന്നും പ്രശ്​നത്തിന്​ നിയമപരമായ പരിഹാരം കാണുന്നതിനാണ്​ കോടതിയെ സമീപിച്ചതെന്നും ബാബരി മസ്​ജിദ്​ ആക്​ഷൻ കമ്മിറ്റി ജോയിൻറ്​ കൺവീനർ ഡോ.എസ്​.ക്യു.ആർ ഇല്യാസ്​ അഭിപ്രായപ്പെട്ടു.

Trending News