Akhilesh Yadav: അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്; കുടുംബസമേതം പിന്നീട് സന്ദർശിക്കും

Ayodhya Ram Temple Pran Prathistha:  അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ല.  ഉദ്ഘാടനത്തിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 01:49 PM IST
  • കോൺഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് സമാജ് വാദി പാർട്ടി
  • അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു
  • ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും കുടുംബ സമേതം പിന്നീട് സന്ദർശിക്കാനാണ് അഖിലേഷിന്റെ പദ്ധതിഎന്നാണ് റിപ്പോർട്ട്
Akhilesh Yadav: അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്; കുടുംബസമേതം പിന്നീട് സന്ദർശിക്കും

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് സമാജ് വാദി പാർട്ടി വ്യക്തമാക്കി. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും കുടുംബ സമേതം പിന്നീട് സന്ദർശിക്കാനാണ് അഖിലേഷിന്റെ പദ്ധതിഎന്നാണ് റിപ്പോർട്ട്. 

Also Read: Milind Deora Resigns: മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു; ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നേക്കും

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിലെ കൂടുതൽ കക്ഷികൾ സമാന നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിൽ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രം​ഗത്തെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും രാമക്ഷേത്രം  സന്ദർശിക്കാമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. കോൺഗ്രസിൻ്റെ യു പി ഘടകം മകരസംക്രാന്തി ദിനമായ 15 ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. 

Also Read: വർഷത്തിന്റെ ആദ്യ സൂര്യ സംക്രമത്തിന് മണിക്കൂറുകൾ മാത്രം, ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും 'ഇന്ത്യ' സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം പുറത്തുവന്നത്.  അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണെന്നും മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News