Baby Born with 25 Fingers: കയ്യിലും കാലിലുമായി 25 വിരലുകള്‍; ബെംഗളൂരുവില്‍ ജനിച്ചത് 'അത്ഭുതക്കുഞ്ഞ്'

Newborn baby with 25 Fingers: കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് സൺഷൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കുഞ്ഞിന്റെ ജനനം.  

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 12:12 PM IST
  • കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.
  • സൺഷൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്.
  • ദേവിയുടെ അനുഗ്രഹമായാണ് കുട്ടിയെ കാണുന്നതെന്ന് കുടുംബാംഗങ്ങൾ.
Baby Born with 25 Fingers: കയ്യിലും കാലിലുമായി 25 വിരലുകള്‍; ബെംഗളൂരുവില്‍ ജനിച്ചത് 'അത്ഭുതക്കുഞ്ഞ്'

ബെം​ഗളൂരു: ഡോക്ടർമാരെ ഞെട്ടിച്ച് ബെം​ഗളൂരുവിൽ അത്ഭുതക്കുഞ്ഞ് പിറന്നു. കൈകളിലും കാലുകളിലുമായി ആകെ 25 വിരലുകളോടെയാണ് കുഞ്ഞിന്റെ പിറവി. കുട്ടിയുടെ വലത് കൈയിൽ 6 വിരലുകളും ഇടത് കൈയിൽ 7 വിരലുകളുമുണ്ട്. രണ്ട് കാലുകളിലും 6 വിരലുകൾ വീതമാണ് ഉള്ളത്. ദേവിയുടെ അനുഗ്രഹമായാണ് കുട്ടിയെ കാണുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. ബൻഹട്ടി താലൂക്കിലെ സൺഷൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. സാധാരണഗതിയിൽ മനുഷ്യ ശരീരത്തിൽ 20 വിരലുകളേ ഉണ്ടാവുകയുള്ളൂ. എന്നാൽ 25 വിരലുകളോടെയാണ് ഈ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ഈ അത്യപൂർവ സംഭവം കണ്ട് ഡോക്ടർമാർ പോലും അമ്പരന്നിരിക്കുകയാണ്. വാർത്തയറിഞ്ഞ് ഈ കുഞ്ഞിനെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഇത് അപൂർവമായ ഒരു പ്രതിഭാസമാണെന്നും ക്രോമസോമുകളിലെ മാറ്റങ്ങൾ മൂലമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. പ്രസവത്തിന് ശേഷം കുഞ്ഞിന്റെയും 35 വയസ്സുള്ള അമ്മ ഭാരതിയുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. 

ALSO READ: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴ

അതേസമയം, കുടുംബം ഗ്രാമദേവതയായ ഭുവനേശ്വരി ദേവിയുടെ ഭക്തരാണെന്ന് കുട്ടിയുടെ പിതാവ് ഗുരപ്പ കോനൂർ പറഞ്ഞു. കർണാടകയിലെ കുന്ദരാഗിയിലുള്ള ശ്രീ ഭുവനേശ്വരി ദേവി ശക്തിപീഠം സുരഗിരി ഹിൽസ് ക്ഷേത്രത്തിൽ ഭാര്യ ദർശനം നടത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ വെച്ച് ഭാര്യ ദേവിയോട് കുട്ടികൾക്കായി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും ദേവി തൻ്റെ പ്രാർത്ഥന സ്വീകരിച്ച്  കുടുംബത്തിന് ഒരു കുട്ടിയെ നൽകി അനുഗ്രഹിച്ചതിൽ താൻ സന്തോഷവാനാണെന്നും ഗുരപ്പ കൂട്ടിച്ചേർത്തു. ഇത്തരമൊരു അപൂർവ സവിശേഷതകളുള്ള കുഞ്ഞ് പിറന്നത് ദേവിയുടെ അനുഗ്രഹം കൊണ്ടാണെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News