Bank of Baroda: കാര്‍ , ഹോം ലോണ്‍ പലിശ നിരക്ക് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ലോണ്‍ എടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ വാര്‍ത്ത‍ ഏറെ സന്തോഷം നല്‍കും. കാരണം ബാങ്ക് ഓഫ് ബറോഡ ലോണ്‍ പലിശ നിരക്ക് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചു.

Written by - Zee Malayalam News Desk | Last Updated : May 3, 2022, 04:52 PM IST
  • ഭവന വായ്പകൾ പ്രതിവർഷം 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനം
  • കാർ ലോണുകളുടെ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7 ശതമാനം
  • ഈ വർഷം ജൂൺ അവസാനം വരെയുള്ള പരിമിത കാലയളവിലേക്ക് പ്രോസസിംഗ് ചാർജ്ജ് 1,500+GST ആയിരിയ്ക്കും
Bank of Baroda: കാര്‍ , ഹോം ലോണ്‍ പലിശ നിരക്ക് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ബറോഡ

New Delhi: ബാങ്ക് ലോണ്‍ എടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ വാര്‍ത്ത‍ ഏറെ സന്തോഷം നല്‍കും. കാരണം ബാങ്ക് ഓഫ് ബറോഡ ലോണ്‍ പലിശ നിരക്ക് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചു.

കാര്‍, ഹോം ലോണ്‍ എന്നിവയുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ കുറച്ചത്. എന്നാല്‍, പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. അതായത് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലോണ്‍  2022 ജൂൺ 30 വരെ ലഭ്യമാകുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. 

Also Read:  കേന്ദ്രമന്ത്രി രാമേശ്വർ തേലിയുടെ ചടങ്ങിനിടെ പ്രൊജക്ടറില്‍ തെളിഞ്ഞത് പോണ്‍ ഫിലിം...!!

ബാങ്ക്  പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് പരിമിത കാലയളവിലേക്ക്, ഹോം ലോണ്‍ പലിശ നിരക്ക്  പ്രതിവർഷം 6.75% എന്നതിൽ നിന്ന് 6.50% ആയി കുറയ്‌ക്കുന്നു,  കൂടാതെ, കാർ ലോണുകളുടെ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7 ശതമാനമായും കുറയും. എന്നാല്‍, ഇത്  ജൂൺ 30 2022 വരെ മാത്രമേ ലഭ്യമാകൂ, ബാങ്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ലോണ്‍ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതുകൂടാതെ, ലോണ്‍ പ്രോസസിംഗ് ചാർജുകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോസസിംഗ് ചാർജ്ജ്  1,500 + GST ആയി  കുറച്ചതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

ഭവന, കാർ വായ്പകളുടെ പുതിയ പലിശ നിരക്കുകൾ ഇപ്രകാരമാണ്:-

ഭവന വായ്പകൾ പ്രതിവർഷം 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനം

കാർ ലോണുകളുടെ പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7 ശതമാനം

ഈ വർഷം ജൂൺ അവസാനം വരെയുള്ള പരിമിത കാലയളവിലേക്ക്  പ്രോസസിംഗ് ചാർജ്ജ്  1,500+GST ആയിരിയ്ക്കും

കോവിഡ്  മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും വാഹന വിപണിയെ സാരമായി ബാധിച്ചിരുന്നു. രാജ്യത്ത് സമ്പാദ് വ്യവസ്ഥ ട്രാക്കില്‍ തിരികെയെത്തിയ അവസരത്തില്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. കൂടാതെ, ആളുകള്‍  ഇപ്പോള്‍ കൂടുതലായി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നത് കാർ ലോണുകളുടെ ഡിമാൻഡിൽ സ്ഥിരമായ വർദ്ധനവിന് വഴി തെളിച്ചു. ഇതാണ്  ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News