Bank Recruitment: പ്രതിമാസം 50000 ശമ്പളം, മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി നേടാൻ അവസരം

ട്രെയിനി ജൂനിയർ ഓഫീസർ 45, ട്രെയിനി ക്ലാർക്ക് 107, സ്റ്റെനോ ടൈപ്പിസ്റ്റ് 1 എന്നിവ ഉൾപ്പെടുന്ന 153 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റിന് കീഴിൽ നികത്തുന്നത്. കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ നിന്ന് ബിരുദം

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 04:51 PM IST
  • ഒക്‌ടോബർ 10 മുതൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
  • ഒക്ടോബർ 30 ആണ് അവസാന തീയ്യതി
  • 1770 രൂപയാണ് അപേക്ഷ ഫീസ്. ട്രെയിനി ക്ലാർക്ക് തസ്തികകളിലേക്ക് 1180 രൂപയാണ് ഫീസ്
Bank Recruitment: പ്രതിമാസം 50000 ശമ്പളം, മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി നേടാൻ അവസരം

ബിരുദധാരികൾക്കായി ഒരു സന്തോഷ വാർത്ത. ബാങ്കിൽ ജോലി നേടാനുള്ള സുവർണാവസരമാണിത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 10 മുതൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാൻ.ഒക്ടോബർ 30 ആണ് അവസാന തീയ്യതി.

തസ്തികകൾ

ട്രെയിനി ജൂനിയർ ഓഫീസർ 45, ട്രെയിനി ക്ലാർക്ക് 107, സ്റ്റെനോ ടൈപ്പിസ്റ്റ് 1 എന്നിവ ഉൾപ്പെടുന്ന 153 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റിന് കീഴിൽ നികത്തുന്നത്. കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം, മെട്രിക്കുലേഷനിൽ മറാത്തി ഒരു വിഷയമായി പാസാകണം.

അപേക്ഷാ ഫീസും തിരഞ്ഞെടുപ്പ്

അതാത് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി ഫീസും അടക്കണം. 1770 രൂപയാണ് അപേക്ഷ ഫീസ്. ട്രെയിനി ക്ലാർക്ക് തസ്തികകളിലേക്ക് 1180 രൂപയാണ് ഫീസ്. എഴുത്തു പരീക്ഷ നൈപുണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  വിവിധ തസ്തികകളിലേക്കുള്ള ശമ്പളം ചുവടെ 

ശമ്പളം

ട്രെയിനി, ജൂനിയർ ഓഫീസർ തസ്തികകളിലേക്ക്  30,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലന കാലാവധി കഴിഞ്ഞാൽ പ്രതിമാസം 49,000 രൂപ ലഭിക്കും. ട്രെയിനി ക്ലർക്കിന് ഇത് 25,000 രൂപയും പിന്നീട് 32,000 രൂപയുമാണ്, സ്റ്റെനോ ടൈപ്പിസ്റ്റിന് പ്രതിമാസം 50,415 രൂപ ശമ്പളമായി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News