Bank Holidays February 2022: ഫെബ്രുവരിയിൽ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും! ബ്രാഞ്ചിലേക്ക് പോകുന്നതിന് മുൻപ് ലിസ്റ്റ് പരിശോധിക്കുക

Bank Holiday February 2022: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങളുടെ (Bank Holidays in February 2022) ലിസ്റ്റ് പുറത്തിറക്കി. ഈ ലിസ്റ്റ് അനുസരിച്ച് 2022 ഫെബ്രുവരിയിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.  അറിയാം പൂർണ്ണ ലിസ്റ്റ്...

Last Updated : Jan 24, 2022, 08:16 PM IST
  • 2022 ഫെബ്രുവരിയിൽ 12 ദിവസത്തെ ബാങ്ക് അവധി
  • അവധി ദിനങ്ങളുടെ പട്ടിക RBI പുറത്തുവിട്ടു
  • ബ്രാഞ്ചിലേക്ക് പോകുന്നതിന് മുമ്പ് പൂർണ്ണമായ ലിസ്റ്റ് പരിശോധിക്കുക
Bank Holidays February 2022: ഫെബ്രുവരിയിൽ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും! ബ്രാഞ്ചിലേക്ക് പോകുന്നതിന് മുൻപ് ലിസ്റ്റ് പരിശോധിക്കുക

Bank Holiday February 2022: 2022 ലെ രണ്ടാം മാസം അതായത് ഫെബ്രുവരി തുടങ്ങാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം.  ഇതോടൊപ്പം ഫെബ്രുവരി മാസത്തെ ബാങ്ക് അവധികളുടെ പട്ടികയും (Bank Holidays in February) ആർബിഐ പുറത്തുവിട്ടു.  ഫെബ്രുവരി മാസം 12 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.  ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധികളും ഉൾപ്പെടുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ ബസന്ത് പഞ്ചമി, ഗുരു രവിദാസ് ജയന്തി തുടങ്ങിയ അവസരങ്ങളിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് ഒരേ സമയം അവധിയുണ്ടാകും. ഫെബ്രുവരി മാസത്തിൽ രാജ്യത്തെ എല്ലായിടത്തും ബാങ്കുകൾക്ക് 12 ദിവസത്തേക്ക് അവധി ഉണ്ടാകില്ല. ബാങ്ക് അവധി ദിനങ്ങളുടെ പൂർണ്ണ ലിസ്റ്റ് നമുക്ക് നോക്കാം... 

Also Read: LPG Subsidy: നിങ്ങൾക്ക് എൽപിജി സബ്സിഡി ഇതുവരെ ലഭിച്ചില്ല? ഇക്കാര്യം ഉടൻ ചെയ്യൂ, പണം അക്കൗണ്ടിൽ എത്തും 

12 ദിവസം ബാങ്ക് അവധിയായിരിക്കും (12 days holiday)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ബാങ്ക് അവധി (Bank Holidays). ഇത്തവണ ഫെബ്രുവരി മാസത്തിൽ രാജ്യത്തുടനീളം ഒരേസമയം ചില അവധി ദിനങ്ങൾ/ഉത്സവങ്ങൾ വരുന്നുണ്ട്. ഒരു പ്രത്യേക സംസ്ഥാനവുമായോ പ്രദേശവുമായോ ബന്ധപ്പെട്ട നിരവധി അവധി ദിനങ്ങളുമുണ്ട്. അതിനാൽ ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസമായിരിക്കാം. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ നിങ്ങൾക്കും ചെയ്യേണ്ടി വന്നാൽ നിങ്ങൾ ആദ്യം അവധിദിനങ്ങൾ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഈ മാസത്തിൽ അതായത് ജനുവരിയിലെ ഈ അവസാന വാരത്തിലും ബുധനാഴ്ച അതായത് ജനുവരി 26 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.

Also Read: Shani Transit 2022: ഈ 8 രാശിക്കാർക്ക് അടുത്ത 30 ദിവസം വളരെ പ്രയാസകരമായിരിക്കും..! 

അവധി ദിവസങ്ങളുടെ പട്ടിക കാണുക (see list of holidays)

ഫെബ്രുവരി 2: സോനം ലോച്ചാർ (Sonam Lochhar) (ഗാങ്ടോക്കിൽ (Gangtok) ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീ പഞ്ചമി/ബസന്ത് പഞ്ചമി (അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)
ഫെബ്രുവരി 6: ഞായറാഴ്ച
ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 13: ഞായറാഴ്ച
ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗായി-നി (ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി) 

Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 

ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി (ചണ്ഡീഗഢിൽ ബാങ്കുകൾക്ക് അവധി) 

ഫെബ്രുവരി 18: ഡോൾജത്ര/Doljatra (കൊൽക്കത്തയിൽ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 19: ഛത്രപതി ശിവാജി മഹാരാജ് ജയന്തി (ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി) 
ഫെബ്രുവരി 20: ഞായറാഴ്ച
ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച
ഫെബ്രുവരി 27: ഞായറാഴ്ച

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News