BECIL Recruitment 2023: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ 110 ഒഴിവ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും റേഡിയോഗ്രാഫിയിൽ ഓണേഴ്‌സ്‌ അല്ലെങ്കിൽ ബി.എസ്സി. അതുപോലെ, വിവിധ തസ്തികകളിലേക്കും നിശ്ചിത യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഔദ്യോഗിക സൈറ്റിൽ യോഗ്യതകൾ കാണാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 09:13 AM IST
  • മൊത്തം 110 തസ്തികകളിലേക്കാണ് നിയമനം
  • ഉദ്യോഗാർത്ഥികൾക്ക് 885 രൂപയാണ് ഫീസ് . സംവരണ വിഭാഗത്തിനുള്ള ഫീസ് 531 രൂപയാണ്
  • വിവിധ തസ്തികകളിലേക്കും നിശ്ചിത യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്.
BECIL Recruitment 2023: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ 110 ഒഴിവ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. മെഡിക്കൽ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ എന്നീ തസ്തികകൾ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്തും. മൊത്തം 110 തസ്തികകളിലേക്കാണ് നിയമനം.

യോഗ്യത: റേഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിഎസ്‌സി ഉണ്ടായിരിക്കണം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും റേഡിയോഗ്രാഫിയിൽ ഓണേഴ്‌സ്‌ അല്ലെങ്കിൽ ബി.എസ്സി. അതുപോലെ, വിവിധ തസ്തികകളിലേക്കും നിശ്ചിത യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഔദ്യോഗിക സൈറ്റിൽ യോഗ്യതകൾ കാണാൻ കഴിയും.

അപേക്ഷാ ഫീസ്

റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കുന്ന ജനറൽ/ഒബിസി/എക്‌സ്-സർവീസ്‌മെൻ/സ്ത്രീകൾ, മറ്റ് വിഭാഗങ്ങൾ എന്നിവയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 885 രൂപയാണ് ഫീസ് . സംവരണ വിഭാഗത്തിനുള്ള ഫീസ് 531 രൂപയാണ്.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് becil.com സന്ദർശിച്ച് അപേക്ഷിക്കാം.  ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News