Bhopal: കഴിഞ്ഞ വര്‍ഷം കൊറോണ വ്യാപനം വര്‍ദ്ധിച്ചപ്പോള്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവലയുടെ 'ഗോ കൊറോണ ഗോ' (Go Corona Go) മന്ത്രം ഏറെ വൈറലായിരുന്നു....!! എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിലും ആ മന്ത്രത്തിന്‍റെ പ്രസക്തി കുറയുന്നില്ല എന്നാണ് മധ്യ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവം പറയുന്നത്
പന്തം കൊളുത്തി, മുദ്രാവാക്യം മുഴക്കി Coronaയെ തുരത്തിയോടിയ്ക്കുകയാണ് ഈ ഗ്രാമവാസികള്‍ ചെയ്തത്. ഭാഗ് കൊറോണ ഭാഗ് (Bhaag Corona Bhaag - ഓടൂ കൊറോണ ഓടൂ)' എന്നാക്രോശിച്ചുകൊണ്ട് ഗ്രാമവാസികള്‍ പന്തം കൊളുത്തി ഓടുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. മധ്യ പ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗ്രാമവാസികള്‍ പന്തങ്ങള്‍ ശക്തിയില്‍ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം.
ഒരു അന്ധവിശ്വാസത്തിന്‍റെ പേരിലാണ് ഗ്രാമവാസികള്‍ ഇപ്രകാരം ചെയ്തത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കോവിഡ് എന്ന ശാപം തങ്ങളുടെ ഗ്രാമത്തില്‍നിന്ന് ഒഴിഞ്ഞുപോകുമെന്നാണ് ഇവരുടെ വിശ്വാസം...!!
ഗ്രാമത്തില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചാല്‍ എല്ലാ വീട്ടില്‍നിന്നും ഒരാള്‍ ഇപ്രകാരം ചെയ്യണം. വീട്ടില്‍നിന്ന് കൊളുത്തുന്ന പന്തം ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം. ഈ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്. ഗ്രാമത്തിലെ എല്ലാ വീട്ടില്‍നിന്നും ഓരോ വ്യക്തി പന്തം കത്തിച്ച് ഗ്രാമത്തിന് പുറത്തുകൊണ്ടുപോയി കളഞ്ഞു. തങ്ങളുടെ മുന്‍ തലമുറക്കാര്‍ പറഞ്ഞുതന്നതാണിതെന്നും, കൊറോണ ഇനി ഈ ഗ്രാമത്തെ ബാധിക്കില്ല എന്നും പ്രദേശവാസികള്‍ പറയുന്നു.
Also Read: Cat Smuggling Drugs: ലഹരി വസ്തുക്കള്‍ കടത്തിയ 'പൂച്ച'യെ തൊണ്ടിസഹിതം പിടികൂടി പോലീസ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ് ഈ ആചാരത്തിന് പിന്നില്‍. ഗ്രാമത്തിലെ ഓരോ വീട്ടിലും ഓരോ മരണം നടക്കുക പതിവായിരുന്നു. പ്രത്യേക പനി വന്നായിരുന്നു മരണം സംഭവിക്കുന്നത്. ഇതോടെ ഒരു ഞായറാഴ്ച ഈ ചടങ്ങ് നടത്തിയതോടെ പിന്നീട് ഒരാള്‍ക്ക് പോലും ഇത്തരത്തില്‍ പനി വന്ന് മരണം സംഭവിച്ചിട്ടില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.