Bharat Bandh 2024: ഇന്ന് ഭാരത് ബന്ദ്; ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ

Bharat Bandh Today: ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 07:08 AM IST
  • ഇന്ന് ഭാരത് ബന്ദ്
  • ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
Bharat Bandh 2024: ഇന്ന് ഭാരത് ബന്ദ്; ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ

ന്യൂഡൽഹി:  ഇന്ന് ഭാരത് ബന്ദ്. എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലും ഇന്ന് ഹർത്താൽ ആചരിക്കും.

Also Read: പെൺകുട്ടികൾ ലൈംഗിക തൃഷ്ണ നിയന്തിക്കണമെന്നത് അനാവശ്യ പരാമർശം; ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം 6 മണിവരെയാണ് ബന്ദ്. എക്‌സിൽ #21_August_Bharat_Bandh' എന്ന ഹാഷ്‌ടാഗോടെയാണ് ബന്ദിന് പ്രചാരണം നടക്കുന്നത്.  കേരളത്തിലും ഇന്ന് ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി സംഘടനകൾ അറിയിച്ചു. എന്നാൽ  പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനെ ഹർത്താലിൽ നിന്നും മാറ്റിയിട്ടുണ്ട്. 

Also Read: ഇന്ന് മീന രാശിക്കാർക്ക് സമ്മിശ്ര ദിനം, മേട രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഭീം ആര്‍മിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും സംയുക്തമായി രാജ്യമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത് ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ്.

Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഭാരത് ബന്ദിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കേരളത്തെ സാരമായി ബാധിക്കില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തേയും പരീക്ഷാ നടത്തിപ്പിനേയും ഹര്‍ത്താല്‍ ബാധിക്കില്ല. സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയിലായിരിക്കും.

സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സമഗ്ര ജാതി സെൻസസ് ദേശീയതലത്തിൽ നടത്തുക, സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക എന്നിവയാണ് സംഘടനകളുടെ ആവശ്യം.

Also Read: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!

 

ഭാരത് ബന്ദ് എന്തിനെയൊക്കെ ബാധിക്കും?

ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ചില സ്വകാര്യ ഓഫീസുകൾ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. 

പൊതുഗതാഗതത്തെ ബാധിക്കില്ല

ഭാരത് ബന്ദ് കേരളത്തിൽ പൊതുഗതാഗതം, സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും.
ഈ വർഷത്തെ രണ്ടാമത്തെ 'ഭാരത് ബന്ദ്' ആണിത്.  ഇതിനു മുൻപ് കർഷക സംഘടനകളാണ് അവരുടെ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 16 ന് ഭാരത് ബന്ദ് നടത്തിയത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News