ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് (Bharat Bandh) ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ് ബന്ദ്.
Farmers' protest: Bharat Bandh begins; rail, road transport likely to be affected
Read @ANI Story | https://t.co/RXMN0N63MC pic.twitter.com/pVodieTBja
— ANI Digital (@ani_digital) March 26, 2021
ബന്ദിനോടനുബന്ധിച്ച് (Bharat Bandh) റോഡ്, റെയിൽ ഗതാഗതം തടസപ്പെടും. ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ പാർട്ടികൾ, ബാർ അസോസിയേഷനുകൾ അടക്കമുള്ള സംഘടനകൾ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: Maharashtra: മുംബൈയിലെ ആശുപത്രിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു
ബന്ദിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പ് (Assembly Election 2021) നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ എന്നിവ അടച്ചിട്ട് ബന്ദിനോട് സഹകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Ambala: Protesters block GT Road and railway track near Shahpur, in view of 12-hour 'Bharat Bandh' call by Samyukt Kisan Morcha against Centre's Farm Laws#Haryana pic.twitter.com/1D6k4qjPlN
— ANI (@ANI) March 26, 2021
Also Read: Paytm അടിപൊളി ഓഫർ, LPG ഗ്യാസ് സിലിണ്ടർ നേടൂ വെറും 199 രൂപയ്ക്ക്
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം നാലാം മാസത്തിലേയ്ക്ക് കടക്കുകയാണ്. ഇത് ഓർമ്മിപ്പിക്കാനാണ് ബന്ദ് നടത്തുന്നതെന്ന് പ്രതിഷേധക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് സമരം ആരംഭിച്ചശേഷം കർഷകർ ഭാരത് ബന്ദ് നടത്തുന്നത്.
Protesters block the Ghazipur border (Delhi-UP border) in view of 12-hour 'Bharat Bandh' call by Samyukt Kisan Morcha against Centre's Farm Laws pic.twitter.com/JnmmPXixJd
— ANI (@ANI) March 26, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...