Kerala Assembly Election 2021: സംസ്ഥാനത്ത് ആദ്യമായി രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ്

  ഇത്തവണത്തെ  നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായായിരിക്കും നടക്കുക, സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ഘട്ടമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 06:57 PM IST
  • ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായായിരിക്കും നടക്കുക, സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ഘട്ടമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
  • കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം.
  • പ്രായമായവര്‍ക്കും, അതായത് 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന പറഞ്ഞു.
  • .
Kerala Assembly Election 2021: സംസ്ഥാനത്ത് ആദ്യമായി രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ്

തിരുവനന്തപുരം:  ഇത്തവണത്തെ  നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായായിരിക്കും നടക്കുക, സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ഘട്ടമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ്  (Kerala Assembly Election 2021) നടത്താന്‍ ആലോചിക്കുന്നതായി  സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീനയാണ്  (Tikkaram Meena) അറിയിച്ചത്.  കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ,  പ്രായമായവര്‍ക്കും, അതായത്  80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന്  (Postal Vote) സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തപാല്‍ വോട്ട് ഇരു വിഭാഗക്കാര്‍ക്കും  നിര്‍ബന്ധമാക്കില്ല. അപേക്ഷ നല്‍കുന്ന പക്ഷം തപാല്‍ വോട്ട് സൗകര്യം അനുവദിക്കും. അല്ലെങ്കില്‍ സാധാരണ പോലെ പോളി൦ഗ്  സ്റ്റേഷനിലെത്തി വോട്ട് ചെയ്യാം. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിന് അനുവദിച്ച പോലെ ബാലറ്റ് പേപ്പര്‍  വീട്ടിലെത്തിക്കില്ല. 80 വയസ്സ് കഴിഞ്ഞവരെയും ഭിന്നശേഷിക്കാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരിക്കും കണ്ടെത്തുക, അദ്ദേഹം പറഞ്ഞു.

അതേസമയം,  കോവിഡ്  (COVID-19) രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കോവിഡിന്‍റെ പശ്ചാത്തലത്തില്ലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാന്‍ ആലോചിക്കുന്നത്. എങ്കിലും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമെ തിരഞ്ഞെടുപ്പ് കമ്മീഷന്‍  (Election Commission) ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ച സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീന പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തവണ  പോളി൦ഗ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. നേരത്തേ ഒരു പോളി൦ഗ് സ്റ്റേഷനില്‍ 1400 വോട്ടര്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ 1000 ആയി കുറയും. 

നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഒന്നര ലക്ഷത്തോളം ഇലക്‌ട്രോണിക് വോട്ടി൦ഗ് യന്ത്രങ്ങള്‍ വിവിധ ജില്ലകളില്‍ എത്തിക്കഴിഞ്ഞു. ഇവയുടെ ആദ്യഘട്ട പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ ഗോഡൗണുകളിലേക്ക് മാറ്റും. സംസ്ഥാനത്താകെ 51,000 ബാലറ്റ് യൂണിറ്റുകളും 55,000 കണ്‍ട്രോള്‍ യൂണിറ്റുകളും 57,000 വി.വി.പാറ്റുമാണ് വേണ്ടി വരികയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Also read: ഇനി ഈ 21കാരി തിരുവനന്തപുരം നഗരം ഭരിക്കും

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ച്ച്‌ രണ്ടാം വാരം വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് സൂചന.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. കരട് വോട്ടര്‍പട്ടിക പരിശോധിച്ച്‌ പരാതികള്‍ അറിയിക്കാന്‍  31 വരെ സമയമുണ്ട്.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News