Bharat Bandh: സംസ്ഥാനങ്ങളോട് സുരക്ഷ കർശനമാക്കാൻ കേന്ദ്ര നി‌ർദേശം

നാളെ നടക്കുന്ന കാർഷിക സംഘടനയുടെ ബന്ദിന് സുരക്ഷ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. കേരളത്തെ ബന്ദിൽ നിന്നൊഴുവാക്കി  

Last Updated : Dec 7, 2020, 08:17 PM IST
    • കർഷക ബന്ദിൽ സംസ്ഥാനങ്ങൾക്ക് കർശന സുരക്ഷയ്ക്ക് നിർദേശം
    • 18 പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു
    • കേരളത്തിൽ ബന്ദില്ല
    • ആറാംഘട്ട ചർച്ച് ഡിസംബർ 9ന്
Bharat Bandh: സംസ്ഥാനങ്ങളോട് സുരക്ഷ കർശനമാക്കാൻ കേന്ദ്ര നി‌ർദേശം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടന നാളെത്തേക്ക് നടത്താനിരിക്കുന്ന ഭാരത് ബന്ദിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാന സ‌ർക്കാരുകളോട് കേന്ദ്രം നി‌ർദേശം നൽകി. ബന്ദിന് 18 പ്രതിപക്ഷ പാ‌ർട്ടികൾ പിന്തുണ നൽകിയതിന് തുടർന്നാണ് കേന്ദ്ര നി‌‌ർദേശം. 

പ്രതിഷേധക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും സമാധാന ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം (Home Ministry) സംസ്ഥാനങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ ഒരു ഭാ​ഗത്ത് പോലും അനിഷ്ട സംഭവങ്ങളുണ്ടാകാൻ പാടില്ലെന്നും മന്ത്രിലയം നി‍ർദേശിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ വർഷകാല സമ്മേനത്തിൽ കൊണ്ടുവന്ന 3 പുതിയ നിയമങ്ങൾക്കെതിരെയാണ് (Farm Act 2020) നാളെ നടക്കാനിരിക്കുന്ന ബന്ദ്. ബന്ദിന് കോൺ​ഗ്രസ്, എൻസിപി, ഡിഎംകെ, എസ്പി, ടിആർഎസ്, ഇടതുപാർട്ടികൾ തുടങ്ങിയ 18 പാ‌ർട്ടികളാണ് പിന്തുണ പ്രഖ്യാപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്നൊഴിവാക്കിട്ടുമുണ്ട്. 

Also Read: Farm Act 2020: കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതയിലേക്ക്

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 12 ദിവസങ്ങളായി രാജ്യതലസ്ഥാനത്തെ പലയിടങ്ങളിലായി കർഷകർ സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഇവരിൽ ഭൂരിപക്ഷവും. എന്നാൽ കർഷകരെ അനുനയിപ്പിക്കാൻ 5 ഘട്ടങ്ങളിലായി ചർച്ച നടത്തിയെങ്കിലും കർഷകർ കേന്ദ്ര തീരുമാനങ്ങൾ അനുസരിക്കാൻ തയ്യറായിട്ടില്ല. ഡിസംബ‌ർ 9ന് അടുത്ത ചർച്ചയ്ക്ക് കർഷകരെ കേന്ദ്രം ക്ഷണിച്ചിട്ടുമുണ്ട്. എന്നാൽ ഈ മൂന്ന് നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സം​ഘടന വ്യക്തമാക്കുന്നത്.

Also Read: ഇന്ധന വില കുതിക്കുന്നു; പെട്രോൾ ഡീസൽ വില രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഡൽഹി മുഖ്യമന്ത്രി Aravind Kejriwal സിം​ഗുവിൽ നേരിട്ടെത്തി സമരത്തിന് പിന്തുണ അറിയിച്ചു. കാർഷിക നിയമ പിൻവലിക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും(Rahul Gandhi) പ്രതികരിച്ചു. യുപിയിൽ സമാജുവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ (Akhilesh Yadhav) പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ ജന്തർ മന്ദിറിൽ പ്രതിഷേധിച്ചു.

Trending News