ഭുവനേശ്വര്‍ (ഒഡിഷ): ഭുവനേശ്വറിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 22 പേര്‍ ദാരുണമായി മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്.യു.എം ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിലും ഐ.സി.യുവിലുമാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട 40ലധികം പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് ബന്ധുക്കള്‍ പുറത്തേക്കോടി. വാര്‍ഡുകളുടെ ജനാലകളും മറ്റും തകര്‍ത്തും താഴത്തെ നിലയിലേക്ക് ചാടിയുമാണ് പലരും രക്ഷപ്പെട്ടത്. അപകട സമയത്ത് അഞ്ഞൂറോളം രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിലും ഡയാലിസിസ് വാര്‍ഡിലും ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴ് അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Also spoken to Minister @dpradhanbjp and asked him to ensure all possible help to the injured and affected.
— Narendra Modi (@narendramodi) October 17, 2016
ആശുപത്രിയുടെ രണ്ടാംനിലയിലെ ഡയാലിസിന് വാര്‍ഡിലാണ് തിങ്കളാഴ്ച രാത്രി എട്ടിന് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. അതിവേഗം ഇത് മറ്റ് വാര്‍ഡുകളിലേക്ക് പടരുകയായിരുന്നു. ഐ.സി.യുവിലേക്ക് തീ പടര്‍ന്നതിനാല്‍ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ തടസ്സം നേരിട്ടു.
Spoke to Minister @JPNadda & asked him to facilitate transfer of all those injured to AIIMS. Hope the injured recover quickly.
— Narendra Modi (@narendramodi) October 17, 2016
ഡയാലിസിസ് വാര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നൂറിലേറെ അഗ്നിശമനസേനാ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.