Big Update On Petrol, Diesel Price: വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം!! ദീപാവലിയോടെ പെട്രോള്‍, ഡീസല്‍ വില കുറയും

Fuel Price Cut Down: ദീപാവലി സമയത്ത് രാജ്യത്ത് പെടോള്‍, ഡീസല്‍ വില  കുറയുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ദീപാവലിയോടനുബന്ധിച്ച് പെടോള്‍, ഡീസല്‍ വില  ലിറ്ററിന് 3-5 രൂപ കുറച്ചേക്കുമെന്നാണ് സൂചന 

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 06:55 PM IST
  • കഴിഞ്ഞ ആഗസ്റ്റ്‌ 30 മുതല്‍ രാജ്യത്തെ 330 ദശലക്ഷം ഉപഭോക്താക്കൾക്കും ഗുണകരമാവും വിധം ഗാർഹിക പാചക വാതകത്തിന് 200 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
Big Update On Petrol, Diesel Price: വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം!! ദീപാവലിയോടെ പെട്രോള്‍, ഡീസല്‍ വില കുറയും

Big Update On Petrol, Diesel Price: വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ദീപാവലി സമയത്ത് രാജ്യത്ത് പെടോള്‍, ഡീസല്‍ വില  കുറയുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍.  

കഴിഞ്ഞ ആഗസ്റ്റ്‌ 30 മുതല്‍ രാജ്യത്തെ 330 ദശലക്ഷം ഉപഭോക്താക്കൾക്കും ഗുണകരമാവും വിധം ഗാർഹിക  പാചക വാതകത്തിന്  200 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. LPG സിലിണ്ടറിന്‍റെ വില കുറച്ചത് വഴി വലിയ നേട്ടമാണ് സാധാരണക്കാര്‍ക്ക് ലഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് ഇന്ധന വില കുറയ്ക്കുന്നതുവഴി വലിയ ആശ്വാസമാണ് സാധാരണക്കാര്‍ക്ക് ലഭിക്കുക.  

Also Read:  Small Savings Schemes Update: PPF, സുകന്യ സമൃദ്ധി പദ്ധതി നിയമങ്ങളില്‍ മാറ്റം, ഈ രേഖ നല്‍കേണ്ടത് അനിവാര്യം

ദീപാവലിയോടനുബന്ധിച്ച് പെടോള്‍, ഡീസല്‍ വില  ലിറ്ററിന് 3-5 രൂപ കുറച്ചേക്കുമെന്ന് ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. മധ്യ പ്രദേശ്‌, രാജസ്ഥാന്‍ മിസോറം, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. 

Also Read:  G20 Summit: ഡൽഹി മെട്രോ ഏത് സമയം മുതൽ പ്രവർത്തിക്കും? ഏതൊക്കെ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കും? അപ്ഡേറ്റ്  നല്‍കി DMRC  
 
എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ അല്ലെങ്കിൽ VAT വെട്ടിക്കുറയ്ക്കുന്നതിലൂടെ ഇന്ധന വില കുറയ്ക്കണം. നിലവിലെ ഉയർന്ന ക്രൂഡ് വിലയിൽ ഓട്ടോ-ഇന്ധന വിപണന ബിസിനസിൽ OMC-കൾക്ക് നഷ്ടം സംഭവിക്കുന്നു. അതിനാല്‍ ഇന്ധന വില കുറയ്ക്കാന്‍ ഏത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുക എന്നതാണ് ഇപ്പോള്‍ ചോദ്യം. 

ആഘോഷാവസരങ്ങളില്‍ പാചക വാതക വിലയും ഇന്ധന വിലയും കുറച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News