Small Savings Schemes Update: PPF, സുകന്യ സമൃദ്ധി പദ്ധതി നിയമങ്ങളില്‍ മാറ്റം, ഈ രേഖ നല്‍കേണ്ടത് അനിവാര്യം

Small Savings Schemes Update: പബ്ലിക് പ്രൊവിഡന്‍റ്  ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ  ആധാർ, പാൻ  അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍  ആവശ്യപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 12:29 PM IST
  • ഇന്ന് ഏറെ പ്രചാരത്തിലുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ് PPF, സുകന്യ സമൃദ്ധി യോജന എന്നിവ. ഈ രണ്ട് പദ്ധതികളൂം നിക്ഷേപകർക്ക് നികുതിയിളവ് കൂടാതെ വർഷത്തിൽ കുറഞ്ഞ തുക മുതൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാനും സാധിക്കും.
Small Savings Schemes Update: PPF, സുകന്യ സമൃദ്ധി പദ്ധതി നിയമങ്ങളില്‍ മാറ്റം, ഈ രേഖ നല്‍കേണ്ടത് അനിവാര്യം

Small Savings Schemes Update: കേന്ദ്ര സര്‍ക്കാര്‍ പല തരത്തിലുള്ള  സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. കുറഞ്ഞ തുക കൂടുതല്‍ കാലയളവില്‍ നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വലിയ തുക സമ്പാദ്യമായി നേടാന്‍ ഇത്തരം നിക്ഷേപ പദ്ധതികള്‍ സഹായകമാണ്.  

Also Read:  G20 Summit: കോവിഡ് നെഗറ്റീവ്, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യാ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
 
ഇന്ന് രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ്  PPF, സുകന്യ സമൃദ്ധി യോജന എന്നിവ. ഈ രണ്ട് പദ്ധതികളൂം നിക്ഷേപകർക്ക് വലിയ നേട്ടങ്ങൾ ആണ് നൽകുന്നത്. നികുതിയിളവ് കൂടാതെ വർഷത്തിൽ കുറഞ്ഞ തുക മുതൽ ഒന്നര ലക്ഷം രൂപ വരെ ഈ പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കും. 

Also Read:  Money and Vastu: ഈ വസ്തുക്കള്‍ പേഴ്സില്‍ സൂക്ഷിക്കാം, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തി  നേടാം 
 
സർക്കാർ നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികളായ (Small savings schemes) പബ്ലിക് പ്രൊവിഡന്‍റ്  ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ നിങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കിൽ ഈ വാർത്ത തീർച്ചയായും ശ്രദ്ധിക്കണം. ഈ നിക്ഷേപ പദ്ധതികൾ സംബന്ധിക്കുന്ന ഒരു പ്രധാന നിർദ്ദേശം കേന്ദ്ര സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. കൂടാതെ, അതിന്‍റെ സമയപരിധി ഈ മാസം അതായത് സെപ്റ്റംബര്‍ 30 ന് അവസാനിക്കും. 

അതായത്,  2023 മാർച്ച് 31 ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ, ഇത്തരം നിക്ഷേപ പദ്ധതികളിൽ ആധാർ, പാൻ  അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഈ വിജ്ഞാപനത്തിലൂടെ, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (SCSS), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്  (NSC), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അല്ലെങ്കിൽ സുകന്യ സമൃദ്ധി സ്കീം  (Sukanya Samriddhi Scheme) എന്നിവയിൽ  പണം നിക്ഷേപിക്കുന്നവർക്ക് ആധാർ, പാൻ അനിവാര്യമാണ് എന്ന് നിർദ്ദേശിച്ചിരുന്നു.    

സുകന്യ സമൃദ്ധി  യോജന 

2015ലാണ് മോദി സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിലൂടെ, നിങ്ങളുടെ മകളുടെ ഭാവിയ്ക്കായി ഒരു വലിയ തുക സമ്പാദിക്കാനാകും. ഈ നിക്ഷേപ പദ്ധതി ആരംഭിച്ച സമയത്ത് ആധാർ, പാൻ നമ്പർ നിർബന്ധമായിരുന്നില്ല. എന്നാൽ അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന്  
നിങ്ങൾക്ക് പാൻ കാർഡും ആധാർ കാർഡും ഉണ്ടായിരിക്കണം. ആധാർ, പാൻ നമ്പർ സംബന്ധിച്ച വിവരങ്ങൾ 6 മാസത്തിനകം നൽകണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 31ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതായത്, ഈ വിജ്ഞാപനത്തിന് മുമ്പ്, ഈ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കുന്നതിന് ആധാർ നിർബന്ധമായിരുന്നില്ല, ആ നിയമമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മാറ്റിയിരിയ്ക്കുന്നത്.  

ആധാർ, പാൻ നമ്പർ സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയം

കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്. 
 അതായത്, സുകന്യ സമൃദ്ധി പോലുള്ള പോസ്റ്റ് ഓഫീസ് സ്കീമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ, നിങ്ങൾ പാൻ കാർഡോ അല്ലെങ്കിൽ ഫോം  60യോ  സമർപ്പിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ചില കാരണങ്ങളാൽ പാൻ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് സമര്‍പ്പിക്കാന്‍  സെപ്റ്റംബർ 30 വരെ സമയപരിധി നല്‍കിയിരുന്നു. 

കേന്ദ്ര സർക്കാർ പുറത്തുവിട്ട നിർദ്ദേശം അനുസരിച്ച് നിക്ഷേപകൻ 2023 സെപ്റ്റംബർ 30 നകം പാൻ കാർഡും ആധാറും സമർപ്പിച്ചില്ലെങ്കിൽ  2023 ഒക്ടോബർ 1 മുതൽ അക്കൗണ്ട് നിരോധിക്കപ്പെടും. അതിനാൽ, എത്രയും വേഗം ഈ രേഖകൾ സമർപ്പിച്ച്‌ നിങ്ങളുടെ നിക്ഷേപം ആക്റ്റീവ് ആയി നിലനിർത്താന്‍ ശ്രദ്ധിക്കുക. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News