Bihar Assembly Election:BJPയുടെ സ്റ്റാര്‍ പ്രചാരകനായി PM Modi

ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ്  (Bihar Assembly Election) രംഗം ചൂടുപിടിയ്ക്കുകയാണ്.  രാജ്യത്ത്   കോവിഡ് (Covid-19)  വ്യാപനം തീവ്രമാവുമ്പോള്‍ കടുത്ത  നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പുകള്‍  നടക്കുക.

Last Updated : Oct 16, 2020, 04:29 PM IST
  • തിരഞ്ഞെടുപ്പ് സമവാക്യ ങ്ങള്‍ മാറിമറിഞ്ഞിരിയ്ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ മുഖ്യ പോരാട്ടം NDAയും മഹാസഖ്യവും തമ്മിലാണ്.
  • പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും BJPയുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എത്തുന്നത്‌.
  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 12 റാലികളില്‍ മോദി (PM Modi) പങ്കെടുക്കും.
Bihar Assembly Election:BJPയുടെ സ്റ്റാര്‍ പ്രചാരകനായി PM Modi

New Delhi: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ്  (Bihar Assembly Election) രംഗം ചൂടുപിടിയ്ക്കുകയാണ്.  രാജ്യത്ത്   കോവിഡ് (Covid-19)  വ്യാപനം തീവ്രമാവുമ്പോള്‍ കടുത്ത  നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പുകള്‍  നടക്കുക.

തിരഞ്ഞെടുപ്പ് സമവാക്യ ങ്ങള്‍ മാറിമറിഞ്ഞിരിയ്ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍  മുഖ്യ പോരാട്ടം  BJP+JD(U)+VIP സഖ്യമായ NDAയും മഹാസഖ്യവും തമ്മിലാണ്.   

പതിവ് പോലെ ഈ  തിരഞ്ഞെടുപ്പിലും BJPയുടെ സ്റ്റാര്‍  പ്രചാരകനായി പ്രധാനമന്ത്രി  നരേന്ദ്രമോദി (Prime Minister Narendra Modi) യാണ് എത്തുന്നത്‌.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി  12  റാലികളില്‍ മോദി (PM Modi) പങ്കെടുക്കും. 

ഒക്ടോബര്‍ 23ന് സസരാം, ഗയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ റാലികളില്‍ പ്രവര്‍ത്തകരെ പ്രധാനമന്ത്രി  അഭിസംബോധന ചെയ്യും. 28ന് ദര്‍ഭംഗ, മുസാഫര്‍പുര്‍, പറ്റ്ന എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രിയുടെ  പ്രചാരണ പരിപാടികളില്‍ നടക്കുക.

ബീഹാറില്‍ മുന്നേറ്റം നടത്താനുള്ള  കനത്ത തയ്യാറെടുപ്പിലാണ് BJP. ഉത്തര്‍ പ്രദേശ്‌ കഴിഞ്ഞാല്‍ ഏറ്റവും രാഷ്രീയ പ്രാധാന്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താന്‍ BJPയ്ക്ക് കഴിഞ്ഞിരുന്നില്ല.  അധികാരത്തിലിരുന്ന മഹാസഖ്യത്തില്‍ നിന്നും   JD(U) പുറത്തു വന്നതോടെയാണ് BJPയ്ക്ക് ബീഹാറില്‍ അധികാരം കൈവന്നത്. എന്നാല്‍,  മുഖ്യമന്ത്രി സ്ഥാനം  നിതീഷിന് നല്‍കേണ്ടി വന്നിരുന്നു. BJP യ്ക്ക്  ഉപ മുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തി പ്പെടെണ്ടതായി വന്നിരുന്നു.

ഇത്തവണ ഭൂരിപക്ഷം നേടി ബീഹാറില്‍ അധികാരത്തിലെത്താനുള്ള  കഠിന ശ്രമത്തിലാണ് BJP. അതിനാല്‍ ഇതുവരെ  കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളാണ് BJP നടത്തുന്നത്. BJP നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് ആണ് തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 

ദേവേന്ദ്ര ഫഡ്‌നവിസിന് പിന്നില്‍ വന്‍ പോരാട്ട നിരയാണ് അണിനിരക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍   ബിജെപിയ്ക്കുവേണ്ടി  നാലു ലക്ഷം സ്മാര്‍ട്ട്ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്‍ഡോകളുമാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.

Also read: Bihar Election: ആലിംഗനവും ഹസ്​തദാനവും വേണ്ട, മാസ്​ക്​ നിര്‍ബന്ധം

നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള  പദ്ധതികളും ഉള്‍പ്പെടെ എല്ലാ  കാര്യങ്ങളും   ബീഹാറിന്‍റെ  മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ഇവരുടെ  കര്‍ത്തവ്യം.   ഇവരുടെ പ്രവത്തനങ്ങള്‍ നിയന്ത്രിക്കാന്‍  വേറെ പ്രത്യേക സൈബര്‍ പോരാളികളുമുണ്ട്.

കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തില്‍  ആളെ കൂട്ടിയുള്ള  പ്രചാരണ  പരിപാടികള്‍ നടത്താന്‍ കഴിയില്ല.   സാമൂഹ്യ മാധ്യങ്ങളിലൂടെ, നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്   പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള BJPയുടെ ശ്രമം. 

മൂന്നു ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക.  ഒക്​ടോബര്‍ 28, നവംബര്‍ മൂന്ന്​, ഏഴ്​ തിയതികളിലായാണ്  തിരഞ്ഞെടുപ്പ്. നവംബര്‍ 10ന്​ വേ​ട്ടെണ്ണല്‍ നടക്കും. 

Trending News