Patna: കോവിഡ് മഹാമാരിക്കിടെ ഈ മാസം അവസാനത്തോടെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് സഖ്യത്തില തീരുമാനമായ മുന്നണികള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്...
BJP+JD(U)+VIP സഖ്യമായ NDAയും കോണ്‍ഗ്രസ്, RJD, ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യവു൦ തമ്മിലാണ് മുഖ്യ പോരാട്ടം.
സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ച് ഇരു മുന്നണികളും പോരാട്ടത്തിന് അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമായിരിക്കണമെന്നതാണ് അതില്‍ മുഖ്യമായത്. അടച്ചിട്ട ഹാളുകളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. ഇതോടൊപ്പം തന്നെ മാസ്കും ആറടി സാമൂഹിക അകലവും പാലിച്ചിരിയ്ക്കണം.
വോട്ടര്‍മാരെ ആലിംഗനും ചെയ്യുന്നതില്‍ നിന്നും ഹസ്തദാനം നല്‍കുന്നതില്‍ നിന്നും നേതാക്കന്‍മാര്‍ക്ക് പൂര്‍ണ്ണ വിലക്ക് നല്കിയിരിയ്ക്കുകയാണ്. പരിപാടികള്‍ നടത്തുന്ന വേദികളില്‍ നാപ്കിനുകള്‍ ലഭ്യമാക്കുകയും അണുനശീകരണം നടത്തുകയും വേണം.
Also read: Bihar Assembly Election 2020: NDA വിട്ട് LJP, "ഒറ്റക്ക് മത്സരിക്കും"
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആകാശവാണിയിലും ദൂരദര്‍ശനിലും സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളുമായി അധികം ബന്ധപ്പെടാതെ പ്രചാരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണിത്.
എല്ലാ പ്രാദേശിക , ദേശീയ പാര്‍ട്ടികള്‍ക്കും അടിസ്ഥാനമായി 90 മിനിറ്റായിരിക്കും ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പ്രാദേശിക കേന്ദ്രങ്ങളിലൂടെ അനുവദിക്കുക. 2015ലെ തിരഞ്ഞെടുപ്പിലെ പ്രകടനം മുന്‍നിര്‍ത്തിയാകും അധികം നല്‍കേണ്ട സമയം നിശ്ചയിക്കുക. ഒരു സെഷനില്‍ 30 മിനിറ്റില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്കും അനുവദിക്കില്ല. നാമനിര്‍ദേശപത്രിക സമര്‍പിക്കുന്നതിന്റെ അവസാന ദിവസത്തിനും വോട്ടി൦ഗിന്‍റെ രണ്ട് ദിവസം മുന്‍പ് വരെയാണ് പ്രക്ഷേപണം.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക . നവംബര്‍ 10ന് വേട്ടെണ്ണല്‍ നടക്കും.