Patna: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരമേറ്റതും വിവാദങ്ങള്‍ക്ക് തുടക്കമിട്ടതും ഒരുമിച്ചായിരുന്നു....
നിരവധി അഴിമതിക്കേസുകള്‍ നേരിടുന്ന മെവലാല്‍ ചൗധരിയെ മന്ത്രിസഭയില്‍ അംഗമാക്കിയതിനെതിരെ ആര്‍ജെഡിയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കടുത്ത പ്രതിപക്ഷ വിമര്‍ശനത്തെ ത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ (Nitish Kumar) സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. 3 ദിവസം മാത്രമാണ് അദ്ദേഹം ആധികാരത്തില്‍ തുടര്‍ന്നത്.
ജെ.ഡി.യു JD(U) അംഗമായ മേവാലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് ഇത്തവണ നിയമസഭയിലെത്തിയത്. ആഴിമതി ആരോപണത്തെത്തുടര്‍ന്ന് മെവലാല്‍ ചൗധരിയെ 2017ല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അതേസമയം, തനിക്കെതിരെ ചാര്‍ജ് ഷീറ്റോ കോടതി വിധിയോ ഇല്ലെന്ന് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവാലാലിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍.
Also read: Bihar നിയമസഭയില്‍ ഭൂരിഭാഗവും ക്രിമിനല്‍ കേസ് പ്രതികള്‍, ഒരു മുസ്ലീം MLA പോലുമില്ലാതെ ഭരണസഖ്യ൦
സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവാലാലിനെ ജെ.ഡി.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
Also read: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്രോളി 3 പേര്‍... !
അതേസമയം, വിദ്യാഭ്യാസ മന്ത്രിയായി അവരോധിക്കപ്പെട്ട ചൗധരി ദേശീയ ഗാനം തെറ്റിച്ച് ആലപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി (RJD) പുറത്തുവിട്ടിരുന്നു. ദേശീയ ഗാനം പേലും ശരിയായി ആലപിക്കാന്‍ അറിയാത്ത ആളാണ് വിദ്യാഭ്യാസ മന്ത്രി എന്നായിരുന്നു ആര്‍. ജെ. ഡിയുടെ പരിഹാസം....