മദ്യ നിരോധനം: പുതിയ ഭേദഗതിയുമായി ബീഹാര്‍ സര്‍ക്കാര്‍

മദ്യ നിരോധനം സംബന്ധിച്ച്‌ പുതിയ ഭേദഗതി നിയമം പാസാക്കി ബീഹാര്‍ സര്‍ക്കാര്‍. ബീഹാറില്‍ 2016 ഏപ്രില്‍ 5നാണ് സമ്പൂര്‍ണ്ണ മദ്യ നിരോധന൦ നടപ്പിലാക്കിയത്‌.

Last Updated : Jul 23, 2018, 07:05 PM IST
മദ്യ നിരോധനം: പുതിയ ഭേദഗതിയുമായി ബീഹാര്‍ സര്‍ക്കാര്‍

പറ്റ്ന: മദ്യ നിരോധനം സംബന്ധിച്ച്‌ പുതിയ ഭേദഗതി നിയമം പാസാക്കി ബീഹാര്‍ സര്‍ക്കാര്‍. ബീഹാറില്‍ 2016 ഏപ്രില്‍ 5നാണ് സമ്പൂര്‍ണ്ണ മദ്യ നിരോധന൦ നടപ്പിലാക്കിയത്‌.

പുതുക്കിയ ഭേദഗതി അനുസരിച്ച് മദ്യം കഴിച്ചതിന് ഒരാള്‍ പിടിക്കപ്പെടുന്നത് ആദ്യ തവണയാണെങ്കില്‍ അന്‍പതിനായിരം രൂപയാണ് പിഴ അല്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണം. രണ്ടാം തവണയാണെങ്കില്‍ ഒരു ലക്ഷം രൂപ അല്ലെങ്കില്‍ അഞ്ചു വര്‍ഷം തടവ് ആയിരിക്കും ശിക്ഷ.  

പഴയ നിയമപ്രകാരം മദ്യം കഴിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും ജയില്‍വാസം അനുഭവിക്കണമായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. സാധാരണകാരായ ഭൂരിഭാഗം ആളുകളും തങ്ങളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും മദ്യത്തിനായാണ് ചിലവാക്കുന്നത്. ഇതുമൂലം ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നുണ്ട് അതിനാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

നി​യ​മ​ത്തി​ലെ ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പോ​ലീ​സ് ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. മ​ദ്യം പി​ടി​ച്ചെ​ടു​ക്കു​ന്ന വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടാ​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ലും ജാ​മ്യ​മി​ല്ലാ വ്യ​വ​സ്ഥ​ക​ളി​ലും ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

അതേസമയം, മദ്യ നിരോധന ഭേദഗതിയെ വിമര്‍ശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഈ ഭേദഗതി പണക്കാര്‍ക്ക് മദ്യം കഴിക്കാനുള്ള അവസരവും സ്വാതന്ത്രവുമാണ് നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.  

 

Trending News