പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15 മുതല്‍ 28 വരെ സംസ്ഥാനത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Bihar Deputy Chief Minister Sushil Kumar Modi: A decision has been taken to update the National Population Register (NPR) in 2020. Regarding this process, collection of data will be carried out from 15 to 28 May in Bihar. (4.1.20) pic.twitter.com/wxY1t0wLr6
— ANI (@ANI) January 5, 2020
ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമാണ് എന്‍പിആര്‍. ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കില്ലയെന്നും മാത്രമല്ല ഒരു ഉദ്യോഗസ്ഥനും ഇതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കൂടാതെ 1000 രൂപ പിഴ ചുമത്തുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
മാത്രമല്ല പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേരളമുഖ്യമന്ത്രിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലയെന്നും മറിച്ച് പ്രവര്‍ത്തിച്ചാല്‍ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.