Bikaner-Guwahati Express Accident | പശ്ചിമബം​ഗാളിൽ ട്രെയിൻ പാളം തെറ്റി; മരണസംഖ്യ ഒമ്പതായി

സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 11:30 AM IST
  • രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ബിഹാറിലെ പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു
  • ജൽപായ്ഗുരിയിലെ മെയ്നാഗുരിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്
  • ആകെ 1200 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്
Bikaner-Guwahati Express Accident | പശ്ചിമബം​ഗാളിൽ ട്രെയിൻ പാളം തെറ്റി; മരണസംഖ്യ ഒമ്പതായി

ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. 36 പേർക്ക് പരിക്കേറ്റു. 12 കോച്ചുകളാണ് പാളം തെറ്റിയത്.

സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ബിഹാറിലെ പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു. ജൽപായ്ഗുരിയിലെ മെയ്നാഗുരിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്. ബിക്കാനീറിൽ നിന്ന് കയറിയ 177 പേരും പട്‌ന ജംഗ്ഷനിൽ നിന്ന് കയറിയ 98 യാത്രക്കാരും ഉൾപ്പെടെ ആകെ 1200 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News