Mumbai: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പ്രതിമാസ ശമ്പളം ഒരു പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തും. 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം കൈപ്പറ്റിയത് 2020-21 സാമ്പത്തിക വർഷത്തിലെ അതേ പ്രതിഫലമാണ്...!!
തന്‍റെ പ്രധാന സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അദ്ദേഹം ശമ്പളം കൈപ്പറ്റിയില്ല. കൊറോണ മഹാമാരി ബിസിനസിനെയും സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചതിന്‍റെ വെളിച്ചത്തിൽ അദ്ദേഹം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വമേധയാ പ്രതിഫലം ഉപേക്ഷിച്ചിരുന്നു. പിന്നീട് 2021-22 സാമ്പത്തിക വർഷത്തിലും അദ്ദേഹം അത് തുടരുകയായിരുന്നു.
റിലയൻസ് അതിന്‍റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ, 2020-21 സാമ്പത്തിക വർഷത്തിലെ അംബാനിയുടെ പ്രതിഫലം 'പൂജ്യം' ആണെന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്.
2020 ജൂണിലാണ് റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി 2020-21 വർഷത്തേക്കുള്ള തന്‍റെ ശമ്പളം ഉപേക്ഷിക്കാൻ സ്വമേധയാ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് 2021-22 വർഷത്തിലും അദ്ദേഹം തന്‍റെ ശമ്പളം ഉപേക്ഷിക്കുന്നത് തുടർന്നു. ഈ രണ്ട് വർഷങ്ങളിലും, ചെയർമാനായും മാനേജിംഗ് ഡയറക്ടറായും തന്‍റെ റോളിനായി റിലയൻസിൽ നിന്ന് അലവൻസുകളോ മറ്റ് ആനുകൂല്യങ്ങളോ അംബാനി പ്രയോജനപ്പെടുത്തിയില്ല.
2008-09 മുതൽ അദ്ദേഹത്തിന്‍റെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം വരെ ഇത് തുടര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...